യൂണിഫോം ജോലി സ്വപ്‌നം കാണുന്നവരാണോ? യു.പി.എസ്.സി സി.ഡി.എസ് II റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്; ജൂണ്‍ നാലിനകം അപേക്ഷിക്കണം
ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷക്കുള്ള അപേക്ഷ വിളിച്ചിട്ടുണ്ട്. കേരളത്തിലെ ഏഴിമല നേവല്‍ അക്കാദമിയിലിലേക്കും റിക്രൂട്ട്‌മെന്റ് നടക്കും. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 4 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാം. കേന്ദ്ര പ്രതിരോധ സര്‍വീസുകളിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണിത്.
ആകെ ഒഴിവുകള്‍ 339.
ഇന്ത്യയിലെ വിവിധ അക്കാദമികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ ഇങ്ങനെ,
* ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഡെറാഡൂണ്‍)
158 (ഡി.ഇ), കോഴ്‌സുകള്‍ ജനുവരിയില്‍ ആരംഭിക്കും. ആകെ ഒഴിവുകള്‍ 100 (13 എണ്ണം എന്‍.സി.സി 'സി' സര്‍ട്ടിഫിക്കറ്റ് (ആര്‍മി വിങ്) വിദ്യാര്‍ഥികള്‍ക്ക്).
* എയര്‍ഫോഴ്‌സ് അക്കാദമി (ഹൈദരാബാദ്)
പ്രീ ഫ്‌ളൈയിങ് പരിശീലന കോഴ്‌സ് 2025 ജനുവരിയില്‍ ആരംഭിക്കും. നമ്പര്‍ 217 എഫ് (പി) കോഴ്‌സ്. ആകെ 32 ഒഴിവുകള്‍ (എന്‍.സി.സി.സി സി സര്‍ട്ടിഫിക്കറ്റ് (എയര്‍ വിങ്) വിദ്യാര്‍ഥികള്‍ക്ക് 3 ഒഴിവുകള്‍).
ഇന്ത്യന്‍ നേവല്‍ അക്കാദമി (ഏഴിമല)
എക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വീസ്/ ഹൈഡ്രോ) 2025 ജനുവരിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. ആകെ 32 ഒഴിവുകള്‍ (എന്‍.സി.സി സ്‌പെഷ്യല്‍ എന്‍ട്രി വഴി 3 ).
ഓഫീസര്‍ ട്രെയിനിങ് അക്കാദമി (ചെന്നൈ)
121ാമത് എസ്.എസ്.സി (പുരുഷന്‍) (യു.പി.എസ്.സി) കമന്‍സിങ് കോഴ്‌സ് 2025 ഏപ്രില്‍ മാസത്തില്‍ തുടങ്ങും. ആകെ ഒഴിവ് 276.
ഓഫീസര്‍ ട്രെയിനിങ് അക്കാദമി (ചെന്നൈ)
121ാമത് എസ്.എസ്.സി (സ്ത്രീ) (യു.പി.എസ്.സി) കോഴ്‌സ് 2025 ഏപ്രില്‍ മാസത്തില്‍ തുടങ്ങും. ആകെ ഒഴിവുകള്‍ 19.
പ്രായപരിധി
ഇന്ത്യന്‍ മിലിട്ടറി അക്കാദമി
2001 ജൂലൈ 2നും 2006 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഇന്ത്യന്‍ നേവല്‍ അക്കാദമി
2001 ജൂലൈ 2നും 2006 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എയര്‍ഫോഴ്‌സ് അക്കാദമി
20 മുതല്‍ 24 വയസ് വരെ. (2025 ജൂലൈ 1 അടിസ്ഥാനമാക്കി).
എസ്.എസ്.സി കോഴ്‌സ് പുരുഷന്‍ (ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി)
2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍.
എസ്.എസ്.സി കോഴ്‌സ് സ്ത്രീ പുരുഷ ടെക്‌നിക്കല്‍ കോഴ്‌സ് (ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി)
2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍.
വിദ്യാഭ്യാസ യോഗ്യത
- ഇന്ത്യന്‍ മിലിട്ടറി അക്കാദമി & ഓഫീസര്‍ ട്രെയിനിങ് അക്കാദമി
അംഗീകൃത സര്‍വകലാശാല ബിരുദം / തത്തുല്യം.
- ഇന്ത്യന്‍ നേവല്‍ അക്കാദമി
അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം.
- എയര്‍ഫോഴ്‌സ് അക്കാദമി
അംഗീകൃത സര്‍വകലാശാല ബിരുദം (പ്ലസ് ടുവില്‍ സയന്‍സ് സ്ട്രീം) അല്ലെങ്കില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
അപേക്ഷ ഫീസ്
200 രൂപ ഫീസടക്കണം. (എസ്.സി, എസ്.ടിക്കാര്‍ ഫീസടക്കേണ്ടതില്ല).
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂണ്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
വിജ്ഞാപനം: click here
അപേക്ഷ: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."