കൗണ്‍സിലിനെ അവഹേളിക്കരുതെന്ന് നഗരസഭാ നിര്‍ദേശം
മലപ്പുറം: കൗണ്‍സിലിനെ അവഹേളിക്കുന്ന വിധത്തില്‍ ഭരണ-പ്രതിപക്ഷ ഭാഗങ്ങളില്‍ നിന്ന് പരാമര്ശമുണ്ടാവരുതെന്ന് മലപ്പുറം നഗരസഭാ കൗണ്‍സില്‍. കഴിഞ്ഞ കൗണ്‍സിലില്‍ നടന്ന പരാമര്‍ശങ്ങളെ അപലപിച്ചാണ് ഇതുസംബന്ധിച്ചു നഗരസഭാ യോഗം നിര്‍ദേശം നല്‍കിയത്.
പ്രതിപക്ഷ കൗണ്‍സിലറായ സജീറും തുടര്‍ന്നു സംസാരിച്ച ഭരണ പക്ഷാംഗം ഹാരിസ് ആമിയനും സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
എന്‍.യു.എല്‍.എം പദ്ധതിയില്‍ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി മുപ്പതോളം പേര്‍ക്കു ആദ്യഘട്ട പരിശീലനം നല്‍കും. അടുത്തമാസം ആദ്യത്തില്‍ ഇന്കെല്സിറ്റിയിലെ എന്‍.ടി.ടി.എഫ് കേന്ദ്രത്തിലാണ് പരിശീലന പരിപാടി.
അടുത്ത മാസം 16, 17, 18 ദിവസങ്ങളിലായി വ്യക്തിഗത ആനുകൂല്യങ്ങളുടെ അപേക്ഷാ ഫോം വിതരണം നടത്തും.
കൗണ്‍സില്‍ യോഗത്തില്‍ ചെയര്പേഴ്സന് സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."