പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധം; ജനങ്ങളുടെ വോട്ട് കൊണ്ട് ബി.ജെ.പി കേരളത്തില്‍ ജയിക്കില്ലെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തിന്റെ മുന ഒരു ദിവസം കൊണ്ട് തന്നെ ഒടിഞ്ഞെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് പ്രതിപക്ഷം കരുതി. സാധാരണ വിവാദങ്ങള്‍ ഒരു മാസമെങ്കിലും നീണ്ടു നില്ക്കും. എന്നാല്‍ പ്രതിപക്ഷത്തിന് ഇത്തവണ ലഭിച്ചത് തുരുമ്പിച്ച ആയുധമാണെന്നും പ്രതിപക്ഷം കൂടുതല്‍ നല്ല ആയുധം തേടുന്നത് നല്ലതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, എന്‍.ഡി.എയ്ക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അദ്ദേഹം തള്ളി. 2004 ന് സമാനമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍, പ്രീപോളും , എക്സിറ്റ് പോളും പറഞ്ഞത് വാജ്പേയ് വീണ്ടും വരും എന്നാണ്. എന്നാല്‍
അതിന് വിപരീതമായി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ നിലയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നതെങ്കില്‍ 2004 ആവര്‍ത്തിക്കും. എക്സിറ്റ് പോളിന് ബിജെപിയെ കേരളത്തില്‍ ജയിപ്പിക്കാമെന്നും എന്നാല്‍ ജനങ്ങളുടെ വോട്ട് കൊണ്ട് ജയിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."