HOME
DETAILS

നീറ്റ് ക്രമക്കേട്;750 വിദ്യാര്‍ത്ഥികള്‍ പുഃനപരീക്ഷയെഴുതിയില്ല, 63 വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തു

  
Web Desk
June 23, 2024 | 2:55 PM

neet exam  updates


നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി. ഇതില്‍ 30 പേര്‍ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് എന്‍ടിഎ അറിയിച്ചു.  ഇതിന് പുറമെ ബീഹാറില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.അതിനിടെ പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ഇന്ന് നടന്ന നീറ്റ് പുന:പരീക്ഷയെഴുതാതെ 750 വിദ്യാര്‍ഥികള്‍. 1,563 വിദ്യാര്‍ത്ഥികളില്‍ 813 പേര്‍ മാത്രമാണ് പരീക്ഷയെഴുതാനെത്തിയത്. 52 ശതമാനമാണ് ഹാജര്‍ നിലയെന്ന് വൈകുന്നേരം എന്‍.ടി.എ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.മെയ് 5 ന് നടന്ന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 ഉദ്യോഗാര്‍ഥികളുടെ ഫലം റദ്ദാക്കിയിരുന്നു. 

അവര്‍ക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂണ്‍ 30 ന് ഫലം പ്രഖ്യാപിക്കും. എന്‍.ടി.എ നടത്തിയ പരീക്ഷകളില്‍ തുടരെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തലവന്‍ സുബോദ് കുമാര്‍ സിങ്ങിനെ പദവിയില്‍ നിന്ന് നീക്കി. പ്രദീപ് സിങ് കരോളക്ക് എന്‍.ടി.എ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  9 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  9 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  9 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  9 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  9 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  9 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  9 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  9 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  9 days ago