സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം; 2024ലെ എസ്.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ് ഇതാ എത്തി; 17,727 ഒഴിവുകള്‍; ഡിഗ്രി മാത്രം മതി
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള നിയമനങ്ങള്‍ക്കായി എസ്.എസ്.സി (സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍) വര്‍ഷാവര്‍ഷം നടത്തുന്ന ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ആകെ 17727 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് കീഴില്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍.
വിവിധ വകുപ്പുകളിലായി 17727 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍
അംഗീകൃത ബിരുദം
സി.എ/ സി.എസ്/ എം.ബി.എ/ കോസ്റ്റ്& മാനേജ്‌മെന്റ് അക്കൗണ്ട്/ പിജി ബിസിനസ് സ്റ്റഡീസ്, കൊമേഴ്‌സ് എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ (JSO)
60 ശതമാനം മാര്‍ക്കോടെ അംഗീകൃത ബിരുദം. പ്ലസ് ടു ലെവലില്‍ ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണം.
OR സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമാക്കിയുള്ള ബിരുദം.
Compiler posst
ബിരുദം (ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിതം എന്നിവ പഠിച്ചരിക്കണം)
മറ്റ് പോസ്റ്റുകള്‍
ബാക്കിയുള്ള എല്ലാ തസ്തികകളിലേക്കും ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ഡിഗ്രി മതി.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി = 100 രൂപ.
മറ്റു വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."