HOME
DETAILS

വാഹന ഉടമകള്‍ക് സന്തോഷ വാര്‍ത്തയുമായി മാരുതി; എല്ലാ വാഹനങ്ങൾക്കും വാറന്റിയിൽ പുതിയ ഓഫറുകൾ

  
Web Desk
July 10, 2024 | 1:16 PM

Maruti has good news for vehicle owners; New offers on warranty for all vehicles

രണ്ട് വർഷത്തിന് 40,000 കിലോമീറ്ററായി കണക്കാക്കിയ സ്റ്റാൻഡേർഡ് വാറൻ്റി, മൂന്ന് വർഷത്തിലേക്ക് 1,00,000 കിലോമീറ്ററായി (ഏതാണോ ആദ്യം) വർദ്ധിപ്പിച്ചു മാരുതി സുസുക്കി. പുതിയ സ്റ്റാൻഡേർഡ് വാറന്റി എൻജിൻ, മെക്കാനിക്കൽ ഘടകങ്ങൾ, ഇലക്ട്രിക്കൽ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ എന്നിവയ്ക്ക് ദീർഘകാല കവറേജ് നൽകുന്നതാണ്. വാറന്റി കവറേജ് 11 ഉയർന്ന മൂല്യമുള്ള വാഹന ഘടകങ്ങളിലേക്കായി  വിപുലീകരിച്ചിട്ടുമുണ്ട്.

അറ്റകുറ്റപ്പണികൾക്ക് സൗജന്യമായി അംഗീകൃത സേവന കേന്ദ്രങ്ങളിൽ നിന്നും നടത്താം
ഇന്ത്യയിലുടനീളം വാറന്റി കാലയളവ് തീരും വരെ മാരുതി സുസുക്കിയുടെ ഏത് അംഗീകൃത സേവന കേന്ദ്രങ്ങളിൽ നിന്നും സൗജന്യ അറ്റകുറ്റപ്പണികൾക്ക് ചെയ്യാവുന്നതാണ്. ആറ് വർഷം വരെയൊ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയൊ (ഏതാണോ ആദ്യം വരുന്നത്) അത് കവർ ചെയ്യുന്നതിനുള്ള വിപുലീകൃത വാറൻ്റി ഓപ്ഷനും കമ്പനി ഉപഭോക്താക്കൾക്കായി മുന്നോട്ട് വെച്ചു.

ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മൂന്ന് വർഷമായി അല്ലെങ്കിൽ  1,00,000 കിലോമീറ്ററായി  സ്റ്റാൻഡേർഡ് വാറൻ്റി കവറേജ് വർധിപ്പിച്ചത് എന്ന് എം.എസ്.ഐ.എൽ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി വ്യക്തമാക്കി. കൂടാതെ ആറ് വർഷത്തേക്ക് അല്ലെങ്കിൽ 1,60,000 കിലോമീറ്ററിലേക്ക് വരെയുളള വിപുലീകൃത വാറൻ്റി പാക്കേജുകളും കമ്പനി പുറപ്പെടീച്ചു. 

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സംതൃപ്‌തിയും പ്രദാനം  ചെയ്യാനായി മെച്ചപ്പെടുത്തിയ സ്റ്റാൻഡേർഡ് വാറൻ്റിയും പുതുക്കിയ വിപുലീകൃത വാറൻ്റി പാക്കേജുകളും സഹായകമായേക്കും. ഈയൊരു ഇളവ് മാരുതി സുസുക്കി വാഹനങ്ങൾ സ്വന്തമാകാനായി ഉപഭോക്താക്കൾക്ക് കൂടുതൽ പ്രേരണ നൽകുന്നതായിരിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു.

 

content highlight : Maruti has good news for vehicle owners; New offers on warranty for all vehicles

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  5 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  5 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  5 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  5 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  5 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  5 days ago
No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  5 days ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  5 days ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  5 days ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  5 days ago