HOME
DETAILS

അസാധാരണം ഈ ദൗത്യം: സേനാംഗങ്ങൾ മുതൽ റോബോട്ട് വരെ, ജോയിക്കായി തെരച്ചിൽ തുടരുന്നു

  
ടി.മുഹമ്മദ്
July 15, 2024 | 2:24 AM

search for joy continue with complete equipment

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ കാണാതായ തൊഴിലാളി ജോയിക്കായി സേനകളെയും സന്നാഹങ്ങളെയും അണിനിരത്തി നടത്തുന്നത് അസാധാരണമായൊരു ദൗത്യം. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും റോബോട്ടിക് സംവിധാനങ്ങളും നേവിയും സംയുക്തമായി പങ്കെടുക്കുന്ന രക്ഷാദൗത്യം കേരളത്തിലെ സമീപകാലത്ത് ആദ്യത്തേതാണ്. ശനിയാഴ്ച അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ഫയർഫോഴ്‌സിന്റെ തിരുവനന്തപുരം റിജ്യനൽ ഓഫിസിനു കീഴിലെ സ്‌കൂബാ ഡൈവിങ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. മിനിറ്റുകൾ പോലും പിടിച്ചു നിൽക്കാൻ അസാധ്യമാകും വിധത്തിൽ മാലിന്യവും ദുർഗന്ധവും നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ, റെയിൽവേ സ്‌റ്റേഷനോടു ചേർന്നുള്ള ടണലിൽ ജീവൻ പണയം വച്ചാണ് സ്‌കൂബാ ടീം അംഗങ്ങൾ തിരച്ചിൽ നടത്താനിറങ്ങിയത്.

സ്ഥിതി ഗുരുതരമാണെന്ന് ബോധ്യമായതോടെ ശനിയാഴ്ച രാത്രിയാണ് ഉന്നതതല കൂടിയാലോചനകൾക്കു ശേഷം ജില്ലാ കലക്ടർ ദേശീയ ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്. തുടർന്ന് തിരുവല്ലയിൽ നിന്നും കമാൻഡർ പ്രദീഷിന്റെ നേതൃത്വത്തിലുള്ള 34 അംഗ എൻ.ഡി.ആർ.എഫ് സംഘം ശനിയാഴ്ച രാത്രി തന്നെ തലസ്ഥാനത്തെത്തി. മനുഷ്യശേഷി മതിയാകില്ലെന്ന തിരിച്ചറിവിൽ ടെക് നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്‌സ് കമ്പനി മാൻഹോൾ വൃത്തിയാക്കുന്നതിനു വികസിപ്പിച്ചെടുത്ത റോബോട്ടിനെയും അപകടസ്ഥലത്തെത്തിച്ചു. ആദ്യം ഒരു റോബോട്ടിനെയായിരുന്നു കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ മറ്റൊന്നിനെയും എത്തിച്ചു.

ഇന്നലെ രാവിലെ ആറരമുതൽ വിശ്രമരഹിതമായ കഠിനാധ്വാനമാണ് രക്ഷാപ്രവർത്തകരും റോബോട്ടിക് സംവിധാനങ്ങളും നടത്തിയത്. നൈറ്റ് വിഷൻ കാമറ ഘടിപ്പിച്ച റോബോട്ട് രാവിലെ ടണലിനുള്ളിൽ പ്രവേശിച്ചപ്പോൾ തിരച്ചിൽ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അത്യന്തം ദുർഘടമായിരുന്നു ടണലിനുള്ളിലെ സ്ഥിതി. സ്‌കൂബാ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാൻ കഴിയാത്ത സ്ഥിതിയുമായിരുന്നു. തമ്പാനൂർ കോഫി ഹൗസ് മുതൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ കവാടം വരെയാണ് ആമയിഴഞ്ചാൻ തോട് ഭൂഗർഭ ഓടയിൽ കൂടി കടന്നുപോകുന്നത്. ആകെ 140 മീറ്ററാണ് ഓടയുടെ നീളം. കോഫി ഹൗസ് മുതൽ പവർ ഹൗസ് വരെ 35 മീറ്റർ മാത്രമേ ഓട പുറത്തുനിന്ന് കാണാനാകൂ. ബാക്കി ഭാഗമെല്ലാം ഭൂമിക്കടിയിലാണ്.114 മീറ്ററോളം ദൂരം ഓട റെയിൽവേ സ്‌റ്റേഷനു അടിയിലുള്ള ടണലിൽ കൂടി കടന്നുപോകുകയാണ്. ഈ ടണലിനുള്ളിൽ ചെറുടണലുകൾ പലദിശയിലേക്ക് പോകുന്നുമുണ്ട്.

തുരങ്കസമാനമായ ഭാഗത്ത് മാലിന്യത്തിൽ ചവിട്ടുമ്പോൾ ചതുപ്പിൽ താഴ്ന്നു പോകുന്നതു പോലെയാണെന്നു രക്ഷാപ്രവർത്തകർ പറയുന്നു. ഇറങ്ങാൻ ദുഷ്‌കരമായ മാൻഹോളുകളും, തള്ളിനീക്കാൻ കഴിയാത്ത മാലിന്യവും രൂക്ഷ ഗന്ധവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഉറച്ചുപോയ മാലിന്യത്തെ മറികടന്ന് മുങ്ങൽ വിദഗ്ധർക്കും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. റെയിൽവേ ലൈൻ മുകളിലൂടെ പോകുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിമിതിയും വെല്ലുവിളിയായി. ആകെ 117 മീറ്ററോളം നീളമുള്ള ടണലിൽ നൂറു മീറ്ററോളം പരിശോധന നടത്താൻ കഴിഞ്ഞുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ടണലിനുള്ളിലെ ചെറുടണലുകൾക്ക് ഉള്ളിലേക്ക് പ്രവേശിക്കുക എന്നത് രക്ഷാപ്രവർത്തകർക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഇന്ന് ഫയർഫോഴ്സിൻ്റെ പുതിയ സ്കൂബാ ടീമും നേവിയുടെവിദഗ്ധ സംഘവും ദേശീയ ദുരന്ത നിവാരണ സേനയുമായിരിക്കും തിരിച്ചിലിനിറങ്ങുക. തുടർച്ചയായ മൂന്നാം ദിനം നടത്തുന്ന കഠിനാധ്വാനം ലക്ഷ്യം കാണുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഫയർഫോഴ്സ് തിരുവനന്തപുരം റീജ്യനൽ ഓഫിസിനു കീഴിലുള്ള സുഭാഷ് കെ.ബി, സുജയൻ.കെ, അനു എസ്.പി, സജി എസ്.പി, വിദ്യാരാജ്, സന്തോഷ്, പ്രേംകുമാർ, വിജിൻ, രതീഷ് എന്നിങ്ങനെ ഒൻപത് പേരും കൊല്ലം റീജ്യനൽ ഓഫിസിനു കീഴിലുള്ള അഞ്ചു പേരും അടങ്ങിയ സ്‌കൂബാ ടീം അംഗങ്ങളാണ് ഇന്നലെ പകൽ തിരച്ചിൽ നടപടികളിൽ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  3 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  3 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  3 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  3 days ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  3 days ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  3 days ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  3 days ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  3 days ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  3 days ago