HOME
DETAILS

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

  
December 03, 2025 | 4:40 PM

qatar sky set to host years last supermoon display tomorrow

ദോഹ: ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച. ഈ വർഷത്തെ അവസാനത്തെ 'സൂപ്പർമൂൺ' നാളെ (വ്യാഴാഴ്ച) കാണാനാവുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു. 2025 ഡിസംബർ 4 വ്യാഴാഴ്ച വൈകുന്നേരമാണ് ഈ കാഴ്ച കാണാൻ സാധിക്കുക. 

സാധാരണ പൗർണ്ണമിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പൂർണ്ണചന്ദ്രൻ. ഭൂമിയോട് ഏറ്റവും അടുത്തായി വരുന്നതിനാൽ, ഇത് സാധാരണയേക്കാൾ ഏകദേശം 14ശതമാനം വലുതും 30 ശതമാനം കൂടുതൽ തിളക്കമുള്ളതുമായി കാണപ്പെടും എന്നാണ് ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കിയിട്ടുള്ളത്. 

ഖത്തർ നിവാസികൾക്ക് നാളെ വൈകുന്നേരം 4:01 മുതൽ വെള്ളിയാഴ്ച പുലർച്ചെ 6:05 വരെ (ദോഹ സമയം) സൂപ്പർമൂൺ നഗ്നനേത്രങ്ങൾകൊണ്ട് ആസ്വദിക്കാൻ സാധിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ വാനനിരീക്ഷകൻ ഡോ. ബഷീർ മർസൂഖ് അറിയിച്ചു. കഴിഞ്ഞ നവംബറിലും ഖത്തറിൽ സൂപ്പർമൂൺ ദൃശ്യമായിരുന്നുവെന്ന് ഡോ. മർസൂഖ് കൂട്ടിച്ചേർത്തു.

എന്താണ് സൂപ്പർമൂൺ?

രണ്ട് പ്രധാന ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകുന്നത്.

  1. പൂർണ്ണ ചന്ദ്രാവസ്ഥയിലായിരിക്കണം (പൗർണ്ണമി).
  2. ഈ സമയം ചന്ദ്രൻ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്ത് (പെരിജി) എത്തണം.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്താകൃതിയിലുള്ള പാതയിലാണ്. ഈ ഭ്രമണപഥത്തിൽ ഒരു ചാന്ദ്രമാസത്തിൽ ചന്ദ്രൻ രണ്ട് പ്രധാന സ്ഥാനങ്ങളിലൂടെ കടന്നുപോകും.

അപ്പോജി (Apogee): ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്ന് നിൽക്കുന്ന സ്ഥാനം. ഏകദേശം 4,06,000 കിലോമീറ്റർ ദൂരം.

പെരിജി (Perigee): ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനം. ഏകദേശം 3,56,000 കിലോമീറ്റർ ദൂരം. ഈ അടുത്ത് വരുന്ന സമയത്താണ് ചന്ദ്രനെ കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കുന്നത്.

The Qatar Calendar House (QCH) has announced that the year's final 'Supermoon' will be visible in the skies over Qatar tomorrow (Thursday). This spectacular celestial sight is expected to be seen on Thursday evening, December 4, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  2 hours ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  2 hours ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  2 hours ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  2 hours ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  3 hours ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  3 hours ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  3 hours ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  4 hours ago