HOME
DETAILS

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

  
December 03, 2025 | 5:20 PM

kozhikode well water turns blue family in distress

കോഴിക്കോട്: ചാത്തമംഗലം വെള്ളലശ്ശേരിയിൽ ഒരു വീട്ടിലെ കിണറ്റിലെ വെള്ളം രാത്രിക്ക് രാത്രി നീല നിറമായത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. സാധാരണ നിലയിലായിരുന്ന വെള്ളം നേരം പുലർന്നപ്പോൾ കടുത്ത നീല നിറത്തിലേക്ക് മാറിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കുന്നത്. ചാത്തമംഗലം വെള്ളലശ്ശേരിക്ക് സമീപം പുതിയാടത്ത് വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് ഈ അസാധാരണ പ്രതിഭാസം. 16 വർഷം പഴക്കമുള്ളതും ഏകദേശം 14 മീറ്ററോളം ആഴവുമുള്ള കിണറാണിത്.

കഴിഞ്ഞ ദിവസം രാത്രിയിൽ വെള്ളം ഉപയോഗിച്ചപ്പോൾ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ശബരിമല വ്രതം അനുഷ്ഠിക്കുന്ന വിശ്വംഭരൻ പുലർച്ചെ കുളിക്കാനായി വെള്ളം കോരിയെങ്കിലും ഇരുട്ടായതിനാൽ നിറം മാറ്റം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നേരം വെളുത്ത ശേഷം മറ്റ് ആവശ്യങ്ങൾക്കായി വെള്ളം കോരിയപ്പോഴാണ് കടുത്ത നീല നിറം ശ്രദ്ധയിൽപ്പെട്ടത്. കിണറ്റിലേക്ക് നോക്കിയപ്പോൾ വെള്ളം മുഴുവൻ നീല നിറത്തിലായി കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ കിണറുകൾ പരിശോധിച്ചെങ്കിലും അവിടെയെല്ലാം സാധാരണ നിലയിലായിരുന്നു.

അതിരൂക്ഷമായ നീല നിറം കണ്ടതോടെ ആശങ്കയിലായ വീട്ടുകാർ ഉടൻ തന്നെ മാവൂർ പൊലിസിലും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. അധികൃതരുടെ നിർദ്ദേശപ്രകാരം കിണർ വെള്ളത്തിന്റെ സാമ്പിൾ കോഴിക്കോട് സിഡബ്ല്യുആർഡിഎമ്മിലേക്ക് (CWRDM) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പരിശോധനാ ഫലം വരുന്നതുവരെ കിണറിലെ വെള്ളം ഒരു ആവശ്യത്തിനും ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് കുടുംബത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരൂഹമായ ഈ നിറം മാറ്റത്തിന് പിന്നിലെ കാരണം എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രദേശവാസികൾ.

 

 

A family in Kozhikode, Kerala, was alarmed after the water in their house well mysteriously turned a deep blue color overnight. The water, which was normal the previous night, sparked concern, leading the family to inform local authorities and send samples to the CWRDM for testing, with officials advising against using the water until the cause is identified.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  2 hours ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  2 hours ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  2 hours ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  2 hours ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  3 hours ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  3 hours ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  3 hours ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  3 hours ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  4 hours ago