HOME
DETAILS

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവരാണോ.., ഇതിലെ കളര്‍കോഡും നിറങ്ങളും എന്തിനാണെന്നറിയുമോ?  

  
Web Desk
July 16 2024 | 08:07 AM

tooth paste color code and color

നമ്മള്‍ നിത്യവും പല്ല് തേയ്ക്കുന്നവരാണ്. ദിവസവും ഒരു നേരം തേയ്ക്കുന്നവരും രണ്ടു നേരം തേയ്ക്കുന്നവരുമുണ്ട്. കാരണം പല്ലുകളുടെ സംരക്ഷണം എല്ലാവര്‍ക്കും പ്രാധാന്യമേറിയത് തന്നെയാണ്.

പലതരത്തിലുള്ള പേസ്റ്റുകളാണ് നമ്മള്‍ പല്ല് തേയ്ക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ദന്ത സംരക്ഷണത്തിനായി ഒരാള്‍ നൂറുകണക്കിന് ട്യൂബ് പേസ്റ്റുകള്‍ ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റ് വാങ്ങുമ്പോള്‍ മിക്ക ആളുകളും അതിലെ ചേരുവകള്‍, എക്‌സപയറി ഡേറ്റ്, ആരോഗ്യ ഗുണങ്ങള്‍, രുചി എന്നിവയെല്ലാം ശ്രദ്ധിക്കുന്നു.

ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ അടിഭാഗം ശ്രദ്ധയോടെ നോക്കണം. ഓരോ ട്യൂബിനും ഒരു പ്രത്യേകതരം നിറം ചതുരാകൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കറുപ്പ്, നീല, ചുവപ്പ്, അല്ലെങ്കില്‍ പച്ച എന്നിങ്ങനെയുള്ള നിറം ടൂത്ത്‌പേസ്റ്റിന്റെ ട്യൂബുകള്‍ക്ക് താഴെ കാണാം. ശ്രദ്ധിച്ചിട്ടുണ്ടോ?  
ഈ കളറുകള്‍ സൂചിപ്പിക്കുന്നത് -

 

t paste.JPG

നീല: പ്രകൃതിദത്തമായത്, കെമിക്കല്‍ ചേര്‍ത്തതും
ചുവപ്പ്: പ്രകൃതിദത്തം, രാസവസ്തു ചേര്‍ത്തത്
കറുപ്പ്: രാസവസ്തുക്കള്‍ മാത്രം ചേര്‍ത്തത്
പച്ച: പ്രകൃതിദത്തമായത്

കളര്‍ കോഡില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്നു നോക്കാം. ഈകോഡുകള്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നാണ്. നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ എന്താണുള്ളതെന്നറിയണമെങ്കില്‍ ട്യൂബില്‍ അച്ചടിച്ചിരിക്കുന്ന ചേരുവകള്‍ വായിച്ചുനോക്കാവുന്നതാണ്.

സംശയമുണ്ടെങ്കില്‍, അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ സ്വീകാര്യതയുള്ള ഒരു ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാം. നിങ്ങളുടെ പല്ലുകള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും സുരക്ഷിതമെന്ന് പരിശോധിച്ച് തെളിയിക്കപ്പെട്ടതാണ് എഡിഎ സീല്‍ ചെയ്ത ടൂത്ത് പേസ്റ്റുകള്‍.

പല്ല് വെളുപ്പിക്കുന്നതിനും കറ നീക്കം ചെയ്യുന്നതിനുമായി ടൂത്ത് പേസ്റ്റില്‍ കാല്‍സ്യം പെറോക്‌സൈഡ് അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല-സിലിക്ക, കാര്‍ബോക്‌സിമെതൈല്‍ സെല്ലുലോസ്, ഗ്ലിസറോള്‍, സൈലിറ്റോള്‍, സോര്‍ബിറ്റോള്‍, കാല്‍സ്യം കാര്‍ബണേറ്റ്, കാരജീനന്‍സ്, സാന്തന്‍ ഗം, സോഡിയം സാക്കറിന്‍, അസെസള്‍ഫേം കെ എന്നിവ മിക്ക ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിട്ടുണ്ട്.

5555555555555555.JPG

ഇതിന് വിവിധ രുചികള്‍ നല്‍കാനായി തുളസി, മിന്റ്, കറുവപ്പട്ട പോലെയുള്ള ഫ്‌ളേവറിങ് ഏജന്റുകളും ചേര്‍ത്താറുണ്ട്. കൂടാതെ ഒരു സര്‍ഫക്ടന്റും ഇതിലുണ്ട്. ടൂത്ത് പേസ്റ്റ് പതയാനും സുഗന്ധം എമല്‍സിഫൈ ചെയ്യാനും. മാത്രമല്ല,സോഡിയം ലോറല്‍ സള്‍ഫേറ്റ്, സോഡിയം എന്‍ലോറോയില്‍ സാര്‍കോസിനേറ്റ്, ഫഌറൈഡ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.

കുട്ടികളുടെ ടൂത്ത് പേസ്റ്റില്‍ ഫഌറൈഡിന്റെ അളവ് മുതിര്‍ന്നവരുടെ ടൂത്ത് പേസ്റ്റുകളേക്കാള്‍ കുറവ് അളവിലാണ്  ഉള്ളത്. കാരണം അവര്‍ പേസ്റ്റ് വിഴുങ്ങാനുള്ള സാധ്യത കൂടുതലാണ്. അധിക ഫഌറൈഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ഡെന്റല്‍ ഫഌറോസിസിന് കാരണമാവുകയും ചെയ്യുന്നതാണ്.

വായയുടെയും പല്ലിന്റെയും ആരോഗ്യത്തിന് ഫഌറൈഡിന്റെ ഗുണം പ്രധാനമാണ്. ചില ആളുകള്‍ ഫഌറൈഡ് രഹിത ടൂത്ത് പേസ്റ്റുകള്‍ തിരഞ്ഞെടുക്കാറുണ്ട്. ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലുകള്‍ വൃത്തിയാക്കാന്‍ സഹായിക്കും.

പക്ഷേ ഫഌറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫലം കുറവാണ്. ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകളാണ് കാവിറ്റി തടയാന്‍ ഏറ്റവും ഫലപ്രദം.

പ്രകൃതിദത്തമെന്ന് പറഞ്ഞുവരുന്ന എല്ലാ പേസ്റ്റും കെമിക്കല്‍ തന്നെയാണ്. ട്യൂബിന്റെ അടിയിലുള്ള കളര്‍ കോഡ് നിങ്ങള്‍ക്ക് പൂര്‍ണമായും അവഗണിക്കാം. മാത്രമല്ല, അതില്‍ ടൂത്ത് പേസ്റ്റിന്റെ ഉള്ളടക്കത്തെ കുറിച്ച് ഒന്നും അര്‍ത്ഥമാക്കുന്നില്ല. ഒരു ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ എഡിഎ മുദ്ര, എക്‌സ്പയറി ഡേറ്റ് എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago