HOME
DETAILS

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍, ഹൈറിസ്‌കില്‍ 101 പേര്‍, 13 പേരുടെ സ്രവം ഇന്ന് പരിശോധിക്കും

  
July 22, 2024 | 6:39 AM

nipah-350-on-contact-list-101-on-high-risk

മലപ്പുറം: നിപാ ബാധിതനായി മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം തിങ്കളാഴ്ച പരിശോധിക്കും. രണ്ട് പാലക്കാട് സ്വദേശികളും നാല് തിരുവനന്തപുരം സ്വദേശികളും ഇതില്‍ ഉള്‍പ്പെടും. 

കുട്ടിയുമായി കോഴിക്കോട്ടെ ആശുപത്രിയില്‍വച്ചാണ് നാല് തിരുവനന്തപുരം സ്വദേശികള്‍ സമ്പര്‍ക്കത്തിലായത്. ഒമ്പതുപേരുടേത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍നിന്നും നാലുപേരുടേത് തിരുവനന്തപുരത്തെ വൈറോളജി ലാബില്‍നിന്നുമാണ് പരിശോധിക്കുന്നത്.

കോഴിക്കോട്ടുനിന്ന് പരിശോധിക്കുന്ന ഒമ്പതുപേരില്‍ കുട്ടിയുടെ മാതാപിതാക്കളുമുണ്ട്. ഇവര്‍ക്ക് ലക്ഷണങ്ങളില്ല. പാലക്കാട് സ്വദേശികളുടെ സ്രവവും ഇവിടെയാണ് പരിശോധിക്കുന്നത്. ഉച്ചയോടെ ഫലം പുറത്തുവരും. കുട്ടിയുടെ റൂട്ട് മാപ്പ് നവീകരിച്ചിട്ടുണ്ട്. 

നിലവില്‍ 350 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 68 ആരോഗ്യപ്രവര്‍ത്തകരാണ്. 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

പനി ബാധിച്ച ആദ്യനാളില്‍ കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് സഞ്ചരിച്ച ബസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കും. ഐസിഎംആര്‍ സംഘം നിലവില്‍ കോഴിക്കോട് എത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സന്ദര്‍ശിക്കും. പൂണെ എന്‍ഐവിയുടെ ബാറ്റ് സര്‍വൈലന്‍സ് ടീമും സംസ്ഥാനത്തെത്തും.

മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. 

അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  15 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  15 days ago
No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  15 days ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  15 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  15 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  15 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  15 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  15 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  15 days ago