HOME
DETAILS
MAL
ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു
June 20, 2026 | 4:12 PM
കൊച്ചി: എറണാകുളത്ത് ഏഴുവയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. ദേഹത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിലാണ് സംഭവം.
അയല്‍വാസിയാണ് പിതാവിനെതിരെ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് മൂന്ന് മക്കളാണുള്ളത്. 10ഉം, 12ഉം വയസുള്ള സഹോദരങ്ങള്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും.
father attack seven year old boy in aluva
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."