HOME
DETAILS

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

  
Web Desk
June 20, 2026 | 4:43 PM

railway increase fine for travelling without ticket

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി ഇരട്ടിപ്പണി. അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക ഇരട്ടിയാക്കി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന 250 രൂപ, ഒറ്റയടിക്ക് 500 രൂപയാക്കിയാണ് ഉയർത്തിയത്. ജൂലൈ 1 മുതൽ രാജ്യത്തുടനീളം പുതുക്കിയ പിഴ പ്രാബല്യത്തിൽ വരും.  

വ്യാജ ഉദ്ദേശത്തോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ ഇനിമുതൽ കുറഞ്ഞത് 500 രൂപ പിഴയായി നൽകേണ്ടിവരും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'ജൻ വിശ്വാസ് ആക്ട് 2026' പ്രകാരം 1989ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് പുതിയ നടപടി. കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ അനുവദനീയമായ ദൂര പരിധിക്കപ്പുറം യാത്ര തുടരുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും കുറഞ്ഞ അധിക ചാർജും പിഴയും ഇതേ രീതിയിൽ 500 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. 

അതേസമയം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പരമാവധി ശിക്ഷ നിലവിലുള്ള വ്യവസ്ഥയിൽ തുടരും. ആറുമാസം വരെയുള്ള തടവോ, 1000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും പരമാവധി ശിക്ഷയായി ലഭിക്കുക. യാത്രാക്കൂലി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് അടിസ്ഥാന വ്യവസ്ഥകളിലും അധിക ചാർജുകളിലും നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും റെയിൽവേയുടെ വരുമാന ചോർച്ച തടയുന്നതിനുമാണ് പിഴത്തുക പരിഷ്‌കരിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 

traveling on a train without a ticket will now cost more. the ministry of railways has ordered that the minimum fine collected from unauthorized passengers be doubled. the existing fine of 250 rupees has been increased to 500 rupees in one step.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  3 hours ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  3 hours ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  3 hours ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  4 hours ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  4 hours ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  5 hours ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  5 hours ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  5 hours ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  6 hours ago