HOME
DETAILS

നിയമ വിരുദ്ധമായി ഒത്തുചേര്‍ന്ന ബംഗ്‌ളാദേശ് പൗരന്മാര്‍ക്കെതിരെ യു.എ.ഇ ശിക്ഷ വിധിച്ചു

  
July 22, 2024 | 1:40 PM

UAE punishes Bangladeshi citizens for unlawful assembly

അബൂദബി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എ.ഇയിലെ വിവിധ തെരുവുകളില്‍ ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്‌ളാദേശ് പൗരന്മാര്‍ക്ക് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു.

സ്വന്തം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 53 പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവ് വിധിച്ചതോടൊപ്പം, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് 11 വര്‍ഷത്തെ തടവും ശിക്ഷ വിധിച്ചു. തടവനുഭവിച്ച ശേഷം ഇവരെ നാടു കടത്താനും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

യു.എ.ഇയിലെ പല തെരുവുകളിലും അനധികൃതമായി സംഘം ചേര്‍ന്നതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും അറസ്റ്റിലായ ബംഗ്‌ളാദേശ് പൗരന്മാര്‍ക്കെതിരെ അടിയന്തര അന്വേഷണത്തിന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.

UAE punishes Bangladeshi citizens for unlawful assembly

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  2 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  2 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  2 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  2 days ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  2 days ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  2 days ago
No Image

യു.എസ് സമമ്മര്‍ദത്തിന് വഴങ്ങാതെ യൂറോപ്പ്; ഇന്ത്യ- ഇ.യു വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

National
  •  2 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  2 days ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  2 days ago