ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഖത്തർ
ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ മൊബൈൽ സന്ദേശങ്ങളെക്കുറിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 21-നാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
تنويه
— مؤسسة حمد الطبية (@HMC_Qatar) July 21, 2024
يرجى من جميع المراجعين عدم فتح الرسائل النصية الهاتفية غير الموثوقة والتي تشمل روابط وهمية ومشبوهة لتجديد بياناتك أو بطاقتك الصحية.
وننوه بأن تجديد البطاقة الصحية يتم من خلال رساله نصية من مؤسسة حمد الطبية تتضمن الرابط الالكتروني الرسمي أدناه: https://t.co/ueTCeowVUL pic.twitter.com/1HcvTdpjta
സംശയകരമായ ലിങ്കുകൾ ഉൾക്കൊള്ളുന്ന ഇത്തരം വ്യാജ സന്ദേശനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗികമല്ലാത്തതായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ, എസ് എം എസ് സന്ദേശങ്ങൾ എന്നിവ തുറക്കരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കൂട്ടിച്ചേർത്തു.
ഹെൽത്ത് കാർഡ് പുതുക്കുന്നതിനുള്ള ഔദ്യോഗിക സേവനം https://services.hukoomi.gov.qa/en/e-services/renew-health-card എന്ന വിലാസത്തിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."