HOME
DETAILS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; ഇതുവരെ 39 കേസുകൾ

  
Web Desk
August 03, 2024 | 2:47 AM

police took 39 cases on defamation against CMDRF

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം നടത്തിയതിന് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ 39 കേസുകൾ രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം നടത്തിയ 279 സാമൂഹമാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടിസ് നൽകിയിട്ടുണ്ടെന്ന് കേരള പൊലിസ് അറിയിച്ചു. 

ആലപ്പുഴയിലും പാലക്കാട്ടു അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ ഒഴുക്ക് തുടരുകയാണ്. തിരുവനന്തപുരം കോർപറേഷൻ രണ്ട് കോടി, ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദൻ രണ്ട് കോടി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഒരു കോടി, സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ഒരു കോടി, ലൈബ്രറി കൗൺസിൽ ഒരു കോടി, മുൻ എം.പിയും എസ്.ആർ.എം യൂനിവേഴ്സിറ്റി ഫൗണ്ടർ ചാൻസലറുമായ ഡോ. ടി.ആർ പാരിവേന്ദർ ഒരു കോടി, ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് 50,34,000 രൂപ എന്നിങ്ങനെ നല്‍കി. 

ചലച്ചിത്രതാരം മോഹൻലാൽ 25 ലക്ഷം രൂപ നൽകി. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസിഫ് അലി, ഫഹദ് ഫാസിൽ, നസ്രിയ, മഞ്ജു വാര്യർ, നവ്യ നായർ, തമിഴ് നടൻ സൂര്യ, കാർത്തി, ജ്യോതിക, നയൻ‌താര, വിക്രം, രശ്‌മിക മന്ദാന തുടങ്ങി നിരവധിപ്പേർ കഴിഞ്ഞ ദിവസങ്ങളിലായി സഹായം എത്തിച്ചിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി 25 ലക്ഷം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 35 ലക്ഷം, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 25 ലക്ഷം, മഞ്ജു വാര്യർ ഫൗണ്ടേഷൻ അഞ്ച് ലക്ഷം എന്നിങ്ങനെയും നൽകി.വി.പി.എസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുൾപ്പെടെ ഒരു കോടി രൂപയുടെ മെഡിക്കൽ അവശ്യവസ്തുകൾ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.

 

In the last two days, 39 cases have been registered across the state for campaigning against the Chief Minister's Disaster Relief Fund. So far, 279 social media accounts have been identified as campaigning against the relief fund. The Kerala Police have issued legal notices to remove them



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  a month ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  a month ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  a month ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  a month ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  a month ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  a month ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  a month ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  a month ago