HOME
DETAILS

4G ഈ വര്‍ഷം, 5G അടുത്ത വര്‍ഷം, അരങ്ങ് വാഴാന്‍ ബി.എസ്.എന്‍.എല്‍

  
Web Desk
August 10, 2024 | 5:43 PM

BSNLs Roadmap 4G This Year 5G Next Year Reviving its Fortunes

മെച്ചപ്പെട്ട 4ജി, 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്‍ ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. ഉപഭോക്താക്കളെ നിലവിലെ സിം കാര്‍ഡ് മാറ്റാതെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സല്‍ സിം കാര്‍ഡിലുള്ളത്. അതായത് യൂണിവേഴ്‌സല്‍ സിം കാര്‍ഡുണ്ടെങ്കില്‍ ബി.എസ്.എന്‍.എല്‍ 4ജി, 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഉപയോക്താവിന് അത് ലഭ്യമാകും. ഇതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല.  ഓവര്‍ ദ എയര്‍ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ ഓഫീസുകളിലെത്താതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം.

സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബി.എസ്.എന്‍.എല്‍ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനായി മൂന്ന് രക്ഷാ പാക്കേജുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 2019ല്‍ 69,000 കോടി രൂപയും 2022ല്‍ 1.64 ലക്ഷം കോടി രൂപയും അവസാന ഘട്ടമായി 89,047 കോടി രൂപയും ഇതിനായി അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിച്ചതും, അപ്രതീക്ഷിതമായി സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയതുമാണ് ബി.എസ്.എന്‍.എല്ലിന് ശക്തമായ തിരിച്ചു വരവിനുള്ള കളമൊരുക്കിയത്. സ്വകാര്യ കമ്പനികളുടെ സിം കാര്‍ഡ് ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് തിരികെ എത്തിയത് ലക്ഷക്കണക്കിനാളുകളാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലടക്കം ഇന്ത്യയിലെ പല സ്ഥലങ്ങളിലും ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വയനാട്ടില്‍ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ചൂരല്‍മലയില്‍ ബി.എസ്.എന്‍.എല്‍ ഇതിനോടകം 4ജി സര്‍വീസ് തുടങ്ങി. രാജ്യത്തെ 15,000 ടവറുകളിലാണ് നിലവില്‍ 4ജി സര്‍വീസുകള്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യന്‍ നിര്‍മിച്ച സാങ്കേതിക വിദ്യയിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇപ്പോള്‍ ഇന്ത്യയിലെ പല സ്ഥലങ്ങളിലും പരീക്ഷണം നടത്തുന്ന 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷം തന്നെ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുമെന്നും ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

BSNL is gearing up for a major revamp with plans to launch 4G services this year and 5G next year. Learn more about the state-owned telecom operator's strategy to regain its market share and improve its network infrastructure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago