Sharjah authorities have initiated lightning inspections across schools to prevent violence against students
HOME
DETAILS
MAL
ഷാർജ സ്‌കൂളുകളിൽ വിദ്യാർഥികൾക്കെതിരായ അതിക്രമം തടയുന്നതിന് മിന്നൽ പരിശോധന
Web Desk
August 20, 2024 | 2:08 PM
ഷാർജ: വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗങ്ങളും തടയുന്നതിന്റെ ഭാഗമായി ഷാർജ അധികൃതർ എല്ലാ സ്‌കൂളുകളിലും മിന്നൽ പരിശോധന നടത്തും, കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് 'സ്‌കൂൾ കമ്മ്യൂണിറ്റി പ്രിവൻഷൻ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഷാർജ പൊലിസ് , ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി, ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഷാർജ പോലീസ് അക്കാദമിയാണ് ഇതിന് നേതൃത്വം നൽകുക. വിദ്യാർഥികൾ ഉൾപ്പെട്ട കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും വളരെ പെട്ടെന്ന് ഇടപെടലുകൾ നടത്താനും ലക്ഷ്യമിട്ടുള്ള കാമ്പയിന്റെ വിശദാംശങ്ങൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂളുകളിൽ അപ്രതീക്ഷിത പരിശോധനകൾ ഉണ്ടാകും.കൂടാതെ, സ്‌കൂളുകൾക്കായി സുരക്ഷാ കോർഡിനേറ്റർമാരെ നിയമിക്കും.
നിരവധി പങ്കാളികൾ ഉൾപ്പെടുന്ന ഈ സംരംഭം വിപുലമായ പരിപാടികൾ, ശിൽപ ശാലകൾ, പ്രത്യേക കോഴ്‌സുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു കൂട്ടായ ശ്രമമാണെന്ന് ഷാർജ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സിർറി അൽ ശംസി പറഞ്ഞു. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപക ജീവനക്കാർ, അഡ്‌മിനിസ്ട്രേഷൻ, വിദ്യാർഥികൾ എന്നിവ ഇതിൽ ഉൾപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."