HOME
DETAILS

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

  
Web Desk
June 26, 2026 | 7:50 AM

Anti-drug operations without vehicles Kozhikode Excise in crisis

കോഴിക്കോട്: ലഹരി പരിശോധനകള്‍ കര്‍ശനമാക്കേണ്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ അഭാവം കോഴിക്കോട് ജില്ലയിലെ എക്‌സൈസ് വകുപ്പിന് വലിയ തിരിച്ചടിയാകുന്നു. ജില്ലയിലെ ഒന്‍പത് എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ അഞ്ചിടങ്ങളിലും ഔദ്യോഗിക വാഹനങ്ങളില്ല. ഇതോടെ ലഹരിവേട്ടയ്ക്കും പരിശോധനകള്‍ക്കുമായി ഉദ്യോഗസ്ഥര്‍ പ്രധാനമായും ആശ്രയിക്കുന്നത് സര്‍ക്കാര്‍ നല്‍കിയ ഇരുചക്ര വാഹനങ്ങളെയാണ്.

കോഴിക്കോട്, കുന്ദമംഗലം, നാദാപുരം, താമരശ്ശേരി, ചേളന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസുകളിലാണ് ജീപ്പോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത്. കൂടാതെ, കണ്ണൂര്‍ അതിര്‍ത്തിയിലെ അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റിലും വാഹനമില്ല. ഇവിടെ വാഹനമില്ലാത്ത സ്ഥിതി ഒരു വര്‍ഷത്തിലേറെയായി തുടരുകയാണ്.

വാഹനങ്ങളുടെ കുറവ് കാരണം പ്രധാന കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് സമയബന്ധിതമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇതോടെ പരിശോധനകളും ലഹരിവേട്ടയും കാര്യക്ഷമമായി നടത്താന്‍ എക്‌സൈസിന് ബുദ്ധിമുട്ട് നേരിടുകയാണ്.

വടകര, ബാലുശ്ശേരി, കൊയിലാണ്ടി റേഞ്ച് ഓഫീസുകളിലെ വാഹനങ്ങളാണ് ആഴ്ചയില്‍ രണ്ട് ദിവസം മറ്റ് റേഞ്ചുകള്‍ക്ക് കടം വാങ്ങി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സമയത്ത് വാഹനങ്ങള്‍ നല്‍കിയ റേഞ്ചുകളിലെ പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെടുന്നുണ്ട്.

കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മറ്റൊരു വാഹനം ഒരുക്കി ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും പ്രതികള്‍ പലപ്പോഴും സംസ്ഥാന അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നതും പതിവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജില്ലയില്‍ ലഹരിക്കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ അഭാവം എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

At a time when drug checks need to be tightened, the lack of vehicles is a major setback for the Excise Department in Kozhikode district. Five out of the nine Excise Range Offices in the district do not have official vehicles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: 'കസ്റ്റംസിന്റെ ഒത്താശയോടെ, പ്രതിയുടെ മൊഴി വിവാദത്തില്‍

Kerala
  •  5 hours ago
No Image

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

National
  •  5 hours ago
No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  5 hours ago
No Image

പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

uae
  •  5 hours ago
No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  5 hours ago
No Image

തോൽവി അറിയാതെ 32 വർഷങ്ങൾ; ഡച്ച് പടയുടെ വിജയ തേരോട്ടത്തിൽ പിറന്നത് വമ്പൻ റെക്കോർഡ്!

Football
  •  6 hours ago
No Image

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Kerala
  •  6 hours ago
No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  6 hours ago
No Image

പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  6 hours ago
No Image

കോർപ്പറേഷൻ ഭരണം തുലാസിൽ? ബിജെപിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; എൽഡിഎഫ് നിലപാട് നിർണായകം

Kerala
  •  6 hours ago