HOME
DETAILS

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

  
June 26, 2026 | 5:03 AM

Madrasa teacher brutally beaten for questioning drug gang

കാഞ്ഞങ്ങാട്: അജാനൂരില്‍ ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചു. ബുധനാഴ്ച അര്‍ധരാത്രി അജാനൂര്‍ കടപ്പുറം പാലായിലാണ് സംഭവം. മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം, കൊളവയല്‍ ദാറുല്‍ ഉലൂം എന്നീ മദ്‌റസകളിലെ അധ്യാപകന്‍ അജാനൂര്‍ പാലായിലെ ഇന്‍സാഫ് യമാനിയെ (29) ആണ് അക്രമികൾ മർദിച്ചത്. പരുക്കേറ്റ യമാനിയെ അജാനൂര്‍ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുട്ടുന്തല പള്ളിയിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. പാലായിലെ ഒരു വീട്ടില്‍ രണ്ടുപേര്‍ വാതിലില്‍ ഉറക്കെ തട്ടി വീട്ടുകാരെ  ഭീഷണിപ്പെടുത്തുന്നത്  ശ്രദ്ധയില്‍പ്പെട്ട ഇന്‍സാഫ് യമാനി കാര്യം തിരക്കാനായി അങ്ങോട്ട് ചെന്നു. വീട്ടില്‍ നിന്ന് യുവാവിനെ ഭീഷണിപ്പെടുത്തി കൂടെ കൊണ്ടുപോകാന്‍ ശ്രമവും നടത്തുന്നുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അക്രമികൾ ഇന്‍സാഫിന് നേരെ തിരിഞ്ഞത്. തുടർന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. 

തങ്ങള്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും ആര്‍ക്കും പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംഘം വീരവാദം മുഴക്കി. ആക്രമണവിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഇട്ടമ്മലിനടുത്തുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരുന്ന ഇന്‍സാഫ് യമാനി പൊലിസിന്റെ ട്രോമാകെയര്‍ വളണ്ടിയര്‍ കൂടിയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  3 hours ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  4 hours ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  4 hours ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  5 hours ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  5 hours ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  5 hours ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  6 hours ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  6 hours ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  6 hours ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  6 hours ago