HOME
DETAILS

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

  
June 26, 2026 | 7:07 AM

Union Cabinet reshuffle imminent New faces and portfolio changes likely

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ വന്‍ അഴിച്ചുപണി നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്ച മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായുള്ള നീക്കമാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. മന്ത്രിസഭയില്‍ വരാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് ഇരുവരും രാഷ്ട്രപതിയെ ധരിപ്പിച്ചെന്നാണ് സൂചന.

സമീപകാലത്ത് എഎപി, ടിഎംസി, ശിവസേന (യുബിടി) തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് എന്‍ഡിഎയിലേക്ക് എത്തിയ നേതാക്കളെ കൂടി പരിഗണിച്ചുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരീക്ഷാ ക്രമക്കേട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് മന്ത്രിസഭയില്‍ നിന്ന് ഒഴിവാകേണ്ടി വന്നേക്കാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് പകരം മറ്റൊരു സിഖ് നേതാവിനെയോ പഞ്ചാബില്‍ നിന്നുള്ള നേതാവിനെയോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വകുപ്പുകളില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

ശിവസേന എംപി ശ്രീകാന്ത് ഷിന്ദേ, എഎപിയില്‍ നിന്ന് വിട്ടുപോയ രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടിഎംസിയുടെ മുന്‍ രാജ്യസഭാ എംപി സുഖേന്ദു ശേഖര്‍ റേ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവ് തരുണ്‍ ചുഗിനും മോദി 3.0 മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കുമെന്നാണ് സൂചന. നിലവിലെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, നിതിന്‍ ഗഡ്കരി എന്നിവരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

Political circles believe that the recent meetings of Prime Minister Narendra Modi and Union Home Minister Amit Shah with President Droupadi Murmu are a precursor to the cabinet reorganization.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  5 hours ago
No Image

പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

uae
  •  5 hours ago
No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  5 hours ago
No Image

തോൽവി അറിയാതെ 32 വർഷങ്ങൾ; ഡച്ച് പടയുടെ വിജയ തേരോട്ടത്തിൽ പിറന്നത് വമ്പൻ റെക്കോർഡ്!

Football
  •  5 hours ago
No Image

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Kerala
  •  5 hours ago
No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  6 hours ago
No Image

പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  6 hours ago
No Image

കോർപ്പറേഷൻ ഭരണം തുലാസിൽ? ബിജെപിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; എൽഡിഎഫ് നിലപാട് നിർണായകം

Kerala
  •  6 hours ago
No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  6 hours ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  6 hours ago