കുവൈത്ത്; മംഗഫ് തീപിടിത്തത്തിൽ കുറ്റാരോപിതരായ കമ്പനിക്ക് ടെൻഡർ വിലക്ക്
കുവൈത്ത് സിറ്റി:കുവൈത്തിൽ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിൽ കുറ്റാരോപിതരായ കമ്പനിയെ ടെൻഡർ നപടിപടികളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത് പെട്രോളിയം കോർപറേഷൻ. കെ പി സിയുടെ ഹയർ ടെണ്ടർ കമ്മിറ്റിയാണ് കെട്ടിടത്തിൻ്റെ ഉടമകളായ കമ്പനിയെയും സബ്സിഡിയറി സ്‌ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തിയത്.
1977-ൽ സ്ഥാപിതമായ കമ്പനി വർഷങ്ങളായി കുവൈത്തിലും ഗൾഫ് മേഖലയിലും പ്രവർത്തിച്ചു വരുന്നതാണ്. ഇക്കഴിഞ്ഞ ജൂൺ 12ന് പുലർച്ചെയാണ് മംഗഫിലെ ലേബർ ക്യാംപ് സ്‌ഥിതിചെയ്യുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 49 പേർ മരിച്ചിരുന്നു. തീപിടിത്തം ആകസ്‌മികമാണെന്ന് വിലയിരുത്തിയ പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫയൽ മിസ്‌ഡിമെനിയർ കോടതിയിലേക്ക് മാറ്റാനായി അന്വേഷണ വകുപ്പിന് കൈമാറിയാതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. കുറ്റാരോപിതരായ കമ്പനി പ്രതിനിധികൾക്ക് ജാമ്യം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."