HOME
DETAILS

ഇവ നിങ്ങളെ രോഗിയാക്കുക തന്നെ ചെയ്യും...! അതുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക

  
Web Desk
August 25 2024 | 09:08 AM

Dos and Donts to Boost Immunity

ആരോഗ്യമുള്ള ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. അതിന് അത്യാവശ്യം വേണ്ട ഒന്നാണ് പ്രതിരോധശേഷി. നല്ല പ്രതിരോധശേഷിയുണ്ടെങ്കിലേ ശരീരത്തിലടങ്ങിയിരിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കാന്‍ പറ്റൂ..
നമ്മുടെ ശരീരത്തിലെ ആക്രമണകാരികളായ ജീവികളോട് പോരാടാനും അണുബാധകള്‍ തടയാനും നമ്മുടെ ശരീരത്തില്‍ തന്നെ സ്വാഭാവിക സംവിധാനമുണ്ട്.

ചില കാരണങ്ങളാല്‍ നമുക്ക് പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു. അതിനാല്‍ ചെറിയതോതിലുള്ള അണുബാധകള്‍ പോലും ഗുരുതരമായി നമ്മെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കിയേക്കാം. അത്തരത്തില്‍ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം. 

 

immu22.JPG

 

പ്രാഥമിക ലക്ഷണം അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു എന്നതു തന്നെയാണ്

ഇടയ്ക്കിടെയുള്ള അണുബാധകള്‍, ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ്, ന്യുമോണിയ തുടങ്ങിയവ

ദഹനനാളം, ഛര്‍ദ്ദി, വയറിളക്കം എന്നിവ

കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകള്‍ അല്ലെങ്കില്‍ കുറഞ്ഞ വെളുത്ത രക്താണുക്കള്‍ 

വിട്ടുമാറാത്ത ക്ഷീണം, ശ്വാസതടസ്സം എന്നിവ

ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തവണ അണുബാധ ഉണ്ടാകാന്‍ സാധ്യതകൂടുന്നു. അതിനാല്‍ ഈ രോഗങ്ങള്‍ കൂടുതല്‍ കഠിനമോ ചികിത്സിക്കാന്‍ പ്രയാസമോ ആകാം.

ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ബ്രോങ്കൈറ്റിസ്, ത്വക്ക് രോഗങ്ങള്‍ എന്നിവ ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍ക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. 

പഞ്ചസാര അമിതമായി കഴിക്കുന്നത് രക്തത്തിലെ ശ്വേത രക്താണുക്കള്‍ അഥവാ ഡബ്ലൂബിസിയെ (ണആഇ) ദുര്‍ബലമാക്കുന്നു. തന്മൂലം ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കുമെതിരെ പോരാടാന്‍ കഴിയാതെ വരുകയും രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും ചെയ്യാം

ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നിങ്ങളുടെ ജീവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്താം

പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക

 

immu66.JPG

 

ദിവസവും ഫ്രഷ് ഫ്രൂട്ട് ജ്യൂസും തേങ്ങാവെള്ളം പോലുള്ള ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുക

രാത്രി നന്നായി ഉറങ്ങുക. പകല്‍ ഉറങ്ങരുത്. 6,8 മണിക്കൂര്‍ ദിവസവും ഉറങ്ങുന്നത് പതിവാക്കുക- കഫീന്‍ അടങ്ങിയ പാനീയങ്ങളും ലഹരിപാനീയങ്ങളും കുറയ്ക്കുക

പുകവലി ഉപേക്ഷിക്കുക- ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക
 
അസുഖമുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക

വെല്‍നസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക

യോഗയോ ധ്യാനമോ പരിശീലിക്കുക. നിങ്ങളുടെ പിരിമുറുക്കം ശാന്തമാക്കാനും ഉത്കണ്ഠ അകറ്റാനും പോസിറ്റിവായി ചിന്തക്കാനും ശ്രമിക്കുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  2 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  2 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago