HOME
DETAILS

സഊദിയിൽ വേട്ടക്കാലം ആരംഭിക്കുന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  
August 31, 2024 | 2:02 PM

Hunting season begins in Saudi Note these things

റിയാദ്:രാജ്യത്ത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി നൽകുന്ന ഈ വർഷത്തെ ‘വേട്ടക്കാല’ത്തിന് സെപ്തംബർ ഒന്ന് മുതൽ തുടക്കമാവും. സെപ്തംബർ ഒന്ന് മുതൽ ജനുവരി 31 വരെയാണ് ഇതിന് അനുമതിയുല്ലത്.ഈ അഞ്ച് മാസം നീളുന്ന വേട്ടയാടൽ സീസണ് ദേശീയവന്യജീവി വികസനകേന്ദ്രമാണ് അനുമതി നൽക്കുന്നത്. കേന്ദ്രത്തിെൻറ വെബ്‌സൈറ്റിലും ‘ഫിത്രി’ എന്ന ആപ്പിലും വ്യക്തമാക്കിയിരിക്കുന്ന പക്ഷിമൃഗാദികളെ ഇനങ്ങളെ മാത്രമേ വേട്ടയാടാൻ അനുവാദമുള്ളു. ഈ വെബ്സൈറ്റിലും ആപ്പിലും നിന്നാണ് വേട്ടയാടുന്നതിനുള്ള ലൈസൻസ് നേടേണ്ടത്.

പക്ഷിമൃഗാദികളെ വേട്ടയാടാൻ ആഗ്രഹിക്കുന്നവരുടെ തോക്കുകൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ സഊദി ഫാൽക്കൺസ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത ഫാൽക്കൺ ഉടമസ്ഥരായിരിക്കണം. എന്നാൽ അപൂർവവും വന്യവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങളെ വേട്ടയാടരുത്. അത്തരം ജീവികളെ വേട്ടയാടുന്നതിനെ പുർണമായും നിരോധിച്ചിട്ടുണ്ട്. വേട്ടയാടൽ നിരോധിച്ചുള്ള മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങളിൽ പക്ഷികൾ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും വേട്ടയാടരുത്.

നഗരങ്ങളിലും, ഗ്രാമങ്ങളിലും, ഫാമുകളിലും, വിശ്രമ കേന്ദ്രങ്ങളിലും, പാർപ്പിട സമുച്ചയങ്ങളിലും, സൈനിക കേന്ദ്രങ്ങളിലും, വ്യവസായ സ്ഥാപനങ്ങളിലും, മറ്റ് സുപ്രധാന സ്ഥാപനങ്ങളിലും എന്നിവയുടെ അതിർത്തികൾക്കുള്ളിലും വേട്ടയാടൽ നിരോധിച്ചിട്ടുണ്ട്. 

Hunting season in Saudi Arabia kicks off with strict regulations in place to protect wildlife. The season allows hunters to pursue specific game while adhering to conservation guidelines. Hunters must obtain permits and follow rules to ensure sustainable hunting practices. The season attracts both locals and visitors, contributing to the country’s eco-tourism.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  10 days ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  10 days ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  10 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  10 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  10 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  10 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  10 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  10 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  10 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  10 days ago