'മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം', അല്ലാത്തപക്ഷം സര്‍ക്കാരിന് മുകളില്‍ നിഴല്‍ വീഴുമെന്ന് ആനിരാജ
തിരുവനന്തപുരം: മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന പാര്‍ട്ടി നിലപാടിനെ തള്ളി സിപിഐ നേതാവ് ആനിരാജ. ഇടതു പക്ഷം എന്നാല്‍ സ്ത്രീപക്ഷമാണ്. മറ്റുള്ളവര്‍ തെറ്റ് ചെയ്തിട്ടുണ്ടാവും. അവര്‍ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവര്‍ക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു. അതിജീവിതകള്‍ക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം. അല്ലെങ്കില്‍ സര്‍ക്കാരിന് മുകളില്‍ നിഴല്‍ വീഴുമെന്നും ആനി രാജ പറഞ്ഞു. നീതി ഉറപ്പാക്കുന്നുണ്ടെന്ന് ഇരകള്‍ക്ക് ബോധ്യം വരണമെന്നും ആനിരാജ പ്രതികരിച്ചു. രാജ്യത്ത് മറ്റെവിടെയും ഇടതുപക്ഷ സര്‍ക്കാറില്ല. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സര്‍ക്കാര്‍ എടുക്കുമെന്നു കരുതുന്നു. കേരളം ഒരു വാട്ടര്‍ ഷെഡ് മൂവ്‌മെന്റിലൂടെ കടന്നു പോകുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ വൃന്ദ കാരാട്ടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന് എതിരെയുള്ള ആരോപണത്തിലും ആനിരാജ പ്രതികരിച്ചു. ഇടതുപക്ഷത്തിന് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ എല്ലാം അദ്ദേഹത്തിന് നേരെയാണെന്നും ആനി രാജ പറഞ്ഞു.
അതേസമയം കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാല്‍ അവരാരും രാജിവെച്ചിട്ടില്ലെന്നും ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Mukesh Must Resign as MLA
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."