യുഎഇ പൊതുമാപ്പ് ഇന്നുമുതൽ
ദുബൈ:വിസ നിയമലംഘകർക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ഇന്നു മുതൽ ആരംഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.
അനധികൃത താമസക്കാർക്ക് ഒന്നുകിൽ പുതിയ വിസക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാം. ഔട്ട് പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യത്ത് നിന്ന് പോകണം.ഇവർക്ക് പ്രത്യേകം പിഴ ഈടാക്കുകയോ യു.എ.ഇയിലേക്ക് തിരികെ വരാൻ വിലക്കേർപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഐ.സി.പി നേരത്തേ പ്രഖ്യാപിച്ചിരുന്നു.പുതിയ വിസയിൽ ഇവർക്ക് യു.എ.ഇയിലേക്ക് തിരികെ വരാം. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമൂഹിക സംഘടനകൾ ഹെൽപ് ഡെസ്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ.സി.പി അംഗീകരിച്ച ടൈപ്പിങ് സെന്ററുകൾ വഴിയും ഓൺലൈനായും ഇളവിന് അപേക്ഷ സമർപ്പിക്കാം അപേക്ഷകൾ സ്വീകരിക്കാനും നടപടികൾക്കും എല്ലാ സന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞതായി ദുബൈയിലെ ജ നറൽ ഡയറക്ടറേറ്റ് ഓഫ് റെ സിഡൻസി ആൻഡ് ഫോറി നേഴ്സ‌് അഹയേഴ്സ‌് (ജി.ഡി. ആർ.എഫ്.എ) വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."