ADVERTISEMENT
HOME
DETAILS

സത്യദൂതര്‍ - ഭാഗം രണ്ട് : സത്യസന്ധത പ്രവാചകത്വത്തിന് ശേഷം 

ADVERTISEMENT
  
മുഹമ്മദ് ഫാരിസ് പി.യു
September 06 2024 | 00:09 AM

Satyadoothar - Part 2 Integrity After Prophethood

 'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ രണ്ടാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.

അര്‍ഖമിന്റെ വീട്ടില്‍ 

നാല്പതാം വയസ്സില്‍ ഹിറാ ഗുഹയില്‍ വച്ച് സൂറത്തുല്‍ അലഖിലെ പ്രഥമ പഞ്ചസൂക്തം അവതരിച്ചെങ്കിലും പ്രവാചകനായി തിരഞ്ഞെടുത്തു എന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് മാസങ്ങള്‍ കഴിഞ്ഞിട്ടാണ്. അപ്പോഴും പ്രബോധന ചുമതല കൈമാറിയിട്ടില്ല. അങ്ങനെ സൂറത്തുല്‍ മുദ്ദസിറിലെ ''പുതപ്പിട്ടു മൂടിയവരേ എഴുന്നേല്‍ക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക'' എന്നു തുടങ്ങുന്ന ആദ്യ പത്തു വചനം അവതരിച്ചപ്പോഴാണ് പ്രബോധനം ആരംഭിക്കുന്നത്. തന്നോട് അടുത്ത ബന്ധമുള്ളവരോടാണ് പുണ്യ നബി സത്യസന്ദേശം ആദ്യം കൈമാറിയത്. അങ്ങനെ പ്രിയ പത്‌നി ഖദീജ(റ)യും ആത്മമിത്രമായ അബൂബക്കറും(റ) പിതൃവ്യപുത്രനായ അലിയും(റ) അടിമയായ ബിലാലും(റ) ആദ്യ വിശ്വാസികളായി. അവര്‍ അര്‍ഖമിബ്‌നു അബീ അര്‍ഖമി(റ)ന്റെ വീട്ടില്‍ രഹസ്യമായി സമ്മേളിക്കുകയും പ്രബോധനം നടത്തുകയും ചെയ്തു. മൂന്നുവര്‍ഷം കഴിഞ്ഞ് സൂറത്തുല്‍ ശുഅറാ 214 ആം വചനത്തിലൂടെയാണ് പരസ്യപ്രബോധനത്തിനുള്ള കല്‍പ്പന വരുന്നത്. ''അടുത്ത ബന്ധുക്കള്‍ക്ക് താങ്കള്‍ താക്കീതുനല്കുക''

സഫാ കുന്നിന്റെ മുകളില്‍ 

ഉടന്‍ പ്രവാചകന്‍ സഫാ കുന്നിന് മുകളില്‍ കയറി. പേരെടുത്ത് ഓരോ കുടുംബങ്ങളെയും വിളിച്ചു. കേട്ടവര്‍ കേട്ടവര്‍ കുന്നിനടുത്തേക്ക്  വന്നുകൊണ്ടിരുന്നു. വരാന്‍ കഴിയാത്തവര്‍ കാര്യമന്വേഷിക്കാന്‍ ആളെ അയച്ചു. ചുറ്റും കൂടി നിന്ന് സാകൂതം വീക്ഷിക്കുന്നവരോട് പുണ്യ നബി(സ) വിളിച്ചു പറഞ്ഞു, ''ഈ കുന്നിനപ്പുറത്ത് നിന്ന് ഒരു ശത്രു സൈന്യം നമ്മെ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?''. അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു, ''തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും. നിന്നില്‍ നിന്നും ഇന്നേവരെ ഞങ്ങള്‍ കളവു കേട്ടിട്ടില്ലല്ലോ''. പ്രവാചകത്വലബ്ധിക്കുശേഷവും പുണ്യനബി സത്യസന്ധനായിരുന്നുവെന്ന് ശത്രുക്കളും സമ്മതിക്കുന്ന രംഗമാണിത്.

ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രസക്തമാണ്. ഒന്ന്, ഞാനാണ് പറയുന്നത്. അഥവാ  സത്യസന്ധന്‍ എന്ന് നിങ്ങള്‍ക്കുറപ്പുള്ള വ്യക്തിത്വം. രണ്ടാമത്തേത്, ഞാന്‍ ഇപ്പോള്‍ ഉള്ളത് ഈ കുന്നിനു മുകളില്‍ ആണ്. ഒരു ശത്രു സൈന്യം അപ്പുറത്തുണ്ടെങ്കില്‍ ഇപ്പോള്‍ അതെനിക്ക് മാത്രമേ കാണാന്‍ കഴിയൂ. നിങ്ങള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ഒരു പ്രബോധകന് വേണ്ട രണ്ടു ഗുണങ്ങളാണ് ഇവിടെ നിന്നും നമുക്ക് ബോധ്യമാകുന്നത്. ഒന്ന് വ്യക്തി വിശുദ്ധിയാണ്. രണ്ട് പ്രബോധനം ചെയ്യുന്ന വിഷയത്തിലുള്ള ആധികാരികമായ അറിവും.  

പുണ്യ നബി തുടര്‍ന്നു, ''വരാന്‍ പോകുന്ന വലിയ ശിക്ഷകളെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ നിയോഗിക്കപ്പെട്ടവനാണ് ഞാന്‍''. നീ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയവര്‍ക്കു പക്ഷേ ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മൂത്താപ്പ കൂടിയായ അബൂലഹബ് കൂടിനിന്നവരുടെ പ്രതിനിധിയായി ഇപ്രകാരം വിളിച്ചുപറഞ്ഞു. ' നീ നശിച്ചു പോകട്ടെ. ഇതിനാണോ ഞങ്ങളെ നീ വിളിച്ചു കൂട്ടിയത്?''. ഇതോടനുബന്ധിച്ചാണ് സൂറത്തുല്‍ മസദ് അവതരിക്കപ്പെടുന്നത് (സഹീഹ് ബുഖാരി)

ശത്രുക്കള്‍ വീടു വളഞ്ഞ രാത്രി 

 പരസ്യപ്രബോധനമാരംഭിച്ചപ്പോള്‍ ഉറ്റവരും കൂട്ടുകാരും എല്ലാം ശത്രുപക്ഷത്തായി. തന്നില്‍ വിശ്വസിച്ചവരെ ക്രൂരമായി മര്‍ദ്ദിച്ചു. ചിലര്‍ രക്തസാക്ഷികളുമായി. പീഡനവും പരിഹാസവും ഫലം കണ്ടില്ലെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ വാഗ്ദാനങ്ങളുമായി രംഗത്തുവന്നു. പ്രവാചകത്വവാദം ഉപേക്ഷിച്ചാല്‍ വേണ്ടത്ര സമ്പത്തോ മക്കയുടെ അധികാരമോ നല്‍കാം എന്നായിരുന്നു വാഗ്ദാനം. അതും നിരസിച്ചപ്പോള്‍   പിതൃവ്യന്‍ അബൂത്വാലിബിനെ കൊണ്ട് പ്രീണിപ്പിക്കാനും ശ്രമിച്ചു. വലതു കൈയില്‍ സൂര്യനും ഇടതുകൈയില്‍ ചന്ദ്രനും നല്‍കിയാലും അല്ലാഹു ഏല്‍പ്പിച്ച ഈ ദൗത്യത്തില്‍ നിന്നും ഞാന്‍ പിന്മാറില്ലെന്ന് പുണ്യ നബി  മറുപടി നല്‍കുകയും ചെയ്തു. 
 പീഡനം ശക്തിയായി തുടര്‍ന്നപ്പോള്‍ രണ്ടു സംഘങ്ങളായി അനുയായികളെ നജ്ജാശി രാജാവിന്റെ എത്യോപ്യയിലേക്ക് പ്രവാചകന്‍ അയച്ചിരുന്നു. ശത്രുക്കളാകട്ടെ,  മുസ്ലിംകള്‍ക്ക് അഭയം നല്‍കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നജ്ജാശിയുടെ അടുത്തേക്ക് ആളുകളെ അയച്ചു. എന്നാല്‍ ജഅഫര്‍  ഇബ്‌നു അബീ താലിബിന്റെ(റ) അവസരോചിതവും സാര സമ്പൂര്‍ണ്ണവുമായ സംസാരത്തില്‍ നജ്ജാഷിക്ക് സത്യം ബോധ്യമാവുകയും അദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. 

 ശത്രുക്കള്‍ ഇതുകൊണ്ടെന്നും അടങ്ങിയില്ല. അവര്‍ പ്രവാചകനെയും ഹാഷിം കുടുംബത്തെയും ശിഅബ് അബീത്വാലിബ് താഴ്വാരത്തില്‍  ഉപരോധിച്ചു. പ്രവാചകനെ ശിക്ഷിക്കാന്‍ അനുവദിക്കാതെ സംരക്ഷണം നല്‍കുന്നതിനാണ് ഹാഷിം കുടുംബത്തെ ഉപരോധിക്കുന്നത്. അതില്‍ അവിശ്വാസികളും ഉണ്ട് എന്നത് ഓര്‍ക്കണം. ഉപരോധം മൂന്നുവര്‍ഷം തുടര്‍ന്നു. ഹാശിം കുടുംബവുമായി വിവാഹബന്ധമോ കച്ചവടബന്ധമോ പാടില്ലെന്നും യാതൊരുവിധ പിന്തുണയും സഹായവും നല്‍കരുതെന്നും ഖുറൈശികള്‍ മുഴുവന്‍ മക്കക്കാരോടും ആവശ്യപ്പെട്ടു. എന്നാല്‍ ഖുറൈശികളില്‍പ്പെട്ട ഹാശിം കുടുംബത്തോട് അനുഭാവമുണ്ടായിരുന്ന ചിലര്‍ ഉപരോധം അവസാനിപ്പിക്കാന്‍ മുന്നോട്ടുവന്നു. 

പലായനത്തിന് പിന്നിലെ പ്ലാനിങ് 

ഇപ്പോഴും മക്കയില്‍ പ്രബോധനവുമായി മുന്നേറാന്‍ പ്രവാചകനുള്ള ധൈര്യം പിതൃവ്യന്‍ അബുതാലിബിന്റെ പിന്തുണയാണ്. അങ്ങനെ അതും അവസാനിച്ചു. പിതൃവ്യ വിയോഗത്തോടുകൂടി ഇനി മക്കയില്‍ നില്‍ക്കുക സാധ്യമല്ലെന്ന് പുണ്യ നബിക്ക് മനസ്സിലായി. എന്നാല്‍, മദീനയിലേക്കുള്ള പലായനം ഒരിക്കലും പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല. മക്കയിലെ നിലനില്‍പ്പ് കൂടുതല്‍ വഷളാകുന്നുവെന്ന് ബോധ്യപ്പെട്ട നബി തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയ മദീനക്കാരുമായി സംസാരിച്ചു. അവര്‍ക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിച്ചു. അങ്ങനെ അഖബയില്‍ വച്ച് രണ്ടു ഉടമ്പടികള്‍ നടന്നു. 12 പേര്‍ പങ്കെടുത്ത ഒന്നാം ഉടമ്പടിക്കു ശേഷം മദീനക്കാര്‍ക്ക് ഇസ്ലാം പഠിപ്പിക്കാന്‍ മിസ്അബു ബിന്‍ ഉമൈറിനെ(റ) അയച്ചു. 

 തന്റെ പ്രബോധനത്തില്‍ അനേകം പേര്‍ ഇസ്ലാം സ്വീകരിച്ചു അവരാണ്. നബിയെയും അനുയായികളെയും പാട്ടുപാടി സ്വീകരിച്ചത്. അടുത്തവര്‍ഷത്തെ രണ്ടാം അഖബാ ഉടമ്പടിയില്‍ പലായനം ചെയ്തുവരുന്ന പ്രവാചകരെയും അനുയായികളെയും സംരക്ഷിക്കാമെന്ന് ഔസ് ഖസ്‌റജ് ഗോത്ര പ്രതിനിധികള്‍ ഉറപ്പുനല്‍കി. മക്കയിലും ത്വാഇഫിലും പീഡനവും പരിഹാസവും  നേരിട്ട പ്രവാചകര്‍ക്കും അനുയായികള്‍ക്കും മദീനയില്‍ വലിയ സ്വീകാര്യത കിട്ടിയത് എങ്ങനെ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം കിട്ടി കാണുമല്ലോ. 

പലായന വേളയിലെ സത്യസന്ധത 

 അനുയായികളെ ആദ്യം പറഞ്ഞയച്ചു. ഞാന്‍ മക്കയില്‍ ഉണ്ടെങ്കില്‍  എന്റെ ജീവന്‍ ആഗ്രഹിക്കുന്ന ശത്രുക്കള്‍ അനുയായികളെ ആക്രമിക്കില്ലെന്ന് പുണ്യ നബി മനസ്സിലാക്കിയിരിക്കണം. ശത്രുക്കളാകട്ടെ പുണ്യനബിയെ വധിക്കാന്‍ ഓരോ ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ തിരഞ്ഞെടുത്തു. അവര്‍ ഒരു രാത്രി നബിയുടെ വീട് വളഞ്ഞു. രാത്രിയില്‍ വീട് ആക്രമിച്ച്, ഉറങ്ങിക്കിടക്കുന്ന മുഹമ്മദിനെ വധിച്ചാല്‍ അടുത്ത തലമുറ പരിഹസിച്ചു കവിത പാടുമെന്ന ഭയം അവരിലുണ്ട്. പ്രധാനികളായ മൂന്നുപേര്‍ മാത്രമാണ് അന്ന് മക്കയില്‍ ഉള്ളത്. അതില്‍ നബിയും സിദ്ദീഖും(റ) ശത്രുക്കളുടെ കണ്ണുവെട്ടിച്ച് മദീനയിലേക്ക് യാത്രയായി. മക്കയില്‍ തനിക്കു താമസിക്കാന്‍ കഴിയുന്ന അവസാന സമയവും കഴിഞ്ഞപ്പോഴാണ് പുണ്യനബി(സ) പലായനത്തിന് ഒരുങ്ങിയത് എന്ന് മനസ്സിലാകും. നാം ഖുബായില്‍ വച്ച് കണ്ടുമുട്ടും എന്ന് ഉറപ്പുനല്‍കി   അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. 

ശത്രുക്കളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തിയത് എന്ന വായന ശരിയല്ല. മറ്റൊരു പ്രധാന ദൗത്യം അലി(റ)ക്ക് അവിടെയുണ്ടായിരുന്നു. അത് മക്കക്കാര്‍ മുഹമ്മദ് നബി(സ)യെ ഏല്‍പ്പിച്ച സൂക്ഷിപ്പ് സ്വത്ത് തിരിച്ചു നല്‍കുക എന്നതായിരുന്നു. പീഡിപ്പിച്ചും ഉപരോധിച്ചും നാടു വിട്ടു പോകാന്‍ പോലും അനുവദിക്കാതെ വധിക്കാന്‍ വന്നും ഉപദ്രവിക്കുന്ന ശത്രുക്കളില്‍ പെട്ടവരുടെ സ്വത്ത് തിരിച്ചേല്‍പ്പിക്കാന്‍ ആളെ ഏര്‍പ്പാടാക്കി എന്നത് പുണ്യ നബിയുടെ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും മകുടോദാഹരണമാണ്. തങ്ങളുടെ സ്വത്ത് വിശ്വസിച്ചേല്‍പ്പിക്കാന്‍ മുഹമ്മദിനെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ലെന്ന് ശത്രുക്കളും മനസ്സിലാക്കി എന്നതും ചേര്‍ത്തു വായിക്കുക.

പ്രവാചകത്വ ലബ്ധിയുടെ മുന്‍പ് മാത്രമല്ല, പരസ്യപ്രബോധനമാരംഭിക്കുന്ന സമയത്തും പലായന വേളയിലും പുണ്യനബിയുടെ സത്യസന്ധത ശത്രുക്കളും അംഗീകരിച്ചുവെന്ന് സാരം.

വിഡിയോ കാണുന്നതിന്: https://youtu.be/ZTVUe1ICiIk?si=6rkgz3pW_OPgcglJ

ഒന്നാം ഭാഗം: https://www.suprabhaatham.com/details/407654?link=Satyadoothar-Exploring-Evidence-of-Prophethood-in-Detailed-Series-by-Faris-PU--Part-1

Satyadoothar - Part 2 explores the unwavering integrity and honesty of the Prophet even after he was granted prophethood, highlighting his exemplary character and truthful nature.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 days ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 days ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 days ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 days ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 days ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 days ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 days ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 days ago