HOME
DETAILS

യു.പി: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനെ പുറത്താക്കി; കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി പ്രിൻസിപ്പൽ

  
September 06, 2024 | 3:58 AM

seven-year-old Muslim student was reportedly expelled from school in amroha for allegedly bringing non-vegetarian food for lunch

ന്യൂഡൽഹി: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനെ പുറത്താക്കി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം. കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയാണ് കുട്ടിയെ പ്രിൻസിപ്പൽ അവ്‌നീഷ് ശർമ പുറത്താക്കിയത്. കുട്ടിയുടെ മാതാവും പ്രിൻസിപ്പലും തമ്മിൽ സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സ്‌കൂളിലേക്ക് കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്ന് മാതാവ് പറയുന്നുണ്ടെങ്കിലും, വിദ്വേഷം നിറഞ്ഞ വാക്കുകളോടെയാണ് പ്രിൻസിപ്പൽ ഇതിന് മറുപടി പറയുന്നത്. മാംസാഹാരം കൊണ്ടുവരികയും രാമക്ഷേത്രം തകർക്കുകയും ഹിന്ദുക്കളെ മർദിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇത്തരം വാദങ്ങളെ മാതാവ് ചോദ്യംചെയ്യുന്നതും വിഡിയോയിലുണ്ട്.

കുട്ടിയോട് മാംസാഹാരം കൊണ്ടുവരരുതെന്ന് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നതായും വീണ്ടും കൊണ്ടുവന്നത് കൊണ്ടാണ് പുറത്താക്കിയതെന്നും പറഞ്ഞ പ്രിൻസിപ്പൽ, ഏഴുവയസ്സുകാരൻ സഹപാഠികളെ മതംമാറ്റാൻ ശ്രമിച്ചെന്നും ആരോപിച്ചു. കുട്ടിയെ മണിക്കൂറുകളോളം മുറിക്കുള്ളിൽ പൂട്ടിയിട്ടുവെന്നും സ്‌കൂളിൽ വർഗീയവിഭജം ഉണ്ടെന്നും മാതാവ് സബ്ര സൈഫി ആരോപിച്ചു. കുട്ടിയെ മാതാവിനെ കണ്ട പ്രദേശത്തെ കോൺഗ്രസ് നേതാവ് ഡോ. മീരജ് ഹുസൈൻ, എല്ലാ നിയമസഹായവും നൽകുമെന്ന് വാഗ്ദാനംചെയ്തു.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്വേഷം നിറഞ്ഞ നടപടികളിലൂടെ യു.പിയിലെ മറ്റൊരു സ്‌കൂൾ പ്രിൻസിപ്പൽ വാർത്തയിൽ ഇടംപിടിച്ചിരുന്നു. മുസ്ലിം ബാലനെ ഹിന്ദു കുട്ടികളെക്കൊണ്ട് അടിച്ചിപ്പിച്ച വനിതാ പ്രിൻസിപ്പലിന്റെ നടപടിയാണ് മുമ്പ് വിവാദമായത്.

 

A seven-year-old Muslim student was reportedly expelled from Hilton Public School in Amroha for allegedly bringing non-vegetarian food for lunch and stating that he would convert Hindus to Muslims by feeding them non-veg food and would destroy temples. The incident came to light after a video circulated on social media recording the conversation between the school principal, Avnish Sharma and boy’s mother, Sabra Saifi.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  3 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  3 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago