HOME
DETAILS

ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കൊപ്പം മുഖ്യമന്ത്രിയുടെ രണ്ട് അടുപ്പക്കാരും?

  
Web Desk
September 10, 2024 | 3:26 AM

Controversy Surrounds ADGP MR Ajith Kumars Meetings with RSS Leaders in Thiruvananthapuram

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നതായി സൂചന. ഇരുവരും  മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരാണെന്നാണ് വിവരം. കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാള്‍. രണ്ടാമന്‍ പിണറായിയുടെ ബന്ധുവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടിക്കാഴ്ച വിവരം വിവാദമായതോടെ പൊലിസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആര്‍.എസ്.എസിനും മുഖ്യമന്ത്രിക്കുമിടയിലെ 'ഡീല്‍' എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ മാറ്റാന്‍ സി.പി.എമ്മില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും സമ്മര്‍ദം ഉയരുമ്പോഴും നടപടി എടുക്കാതെ മൗനം തുടരുകയാണ് മുഖ്യമന്ത്രി. ആര്‍.എസ്.എസ് നേതാക്കളുമായി അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ച ഗൗരവകരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. എന്നാല്‍ സ്വകാര്യ സന്ദര്‍ശനം എന്ന അജിത് കുമാറിന്റെ വിശദീകരണം ഇടത് നേതാക്കള്‍ പോലും തള്ളിയിട്ടും മുഖ്യമന്ത്രി ഇപ്പോഴും തീരുമാനമെടുക്കാതെ തുടരുകയാണ്.

2023 മെയ് 22ന് ആയിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ, 10 ദിവസത്തിനു ശേഷം ആര്‍.എസ്.എസ് നേതാവ് റാം മാധവിനെ കോവളത്ത് വെച്ചും അജിത് കുമാര്‍ കണ്ടു. രണ്ട് കൂടിക്കാഴ്ചകള്‍ നടന്നതും ഇന്റലിജന്‍സ് സര്‍ക്കാരിനെ ആ സമയത്ത് അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല.

വിഷയത്തില്‍ ഇതുവരെയും മാധ്യമങ്ങളെ കാണാനും മുഖ്യമന്ത്രി തയാറായിട്ടില്ല. വയനാട് ദുരന്തത്തിന്റെ ഘട്ടംമുതല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായപ്പോള്‍ വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി തന്റെ വിശ്വസ്തര്‍ക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു പ്രതികരണത്തിനും തയാറായിട്ടില്ല. കഴിഞ്ഞമാസം 20നാണ് മുഖ്യമന്ത്രി ഏറ്റവും ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതിനുശേഷം 20 ദിവസം പിന്നിട്ടു. കഴിഞ്ഞയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എയ്‌റോ ലോഞ്ചിന് എത്തിയപ്പോള്‍ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ അജിത് കുമാറിനെതിരേ അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു തള്ളുകയായിരുന്നു.

 

 

ADGP M.R. Ajith Kumar faces opposition pressure after secret meetings with RSS leaders. Accusations of a political deal between Kerala's Chief Minister and the RSS spark controversy. Read more for details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  14 days ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  14 days ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  14 days ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  14 days ago
No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  14 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  14 days ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  14 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  14 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  14 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  14 days ago