HOME
DETAILS

അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം: ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

  
September 12, 2024 | 4:01 AM

GDRFA officials visited the schools

ദുബൈ: 2024-25 അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ജനറൽ ഡയരക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സി(ജി.ഡി.ആർ.എഫ്.എ)ലെ ഉദ്യോഗസ്ഥർ ദുബൈയിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. വ്യത്യസ്ത സമൂഹങ്ങളുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താനും വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. 

അൽ ശുറൂഖ് കിൻഡർ ഗാർട്ടൻ, ഡിസംബർ സെക്കൻഡ് സ്കൂൾ, അൽ സആദ സ്കൂൾ, ഹിസ ബിൻത് അൽ മുർ സ്കൂൾ, ദുബൈ സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു ആദ്യ ആഴ്ചയിലെ സന്ദർശനങ്ങൾ. രണ്ടാമത്തെ ആഴ്ചയിൽ അൽ അഹ്‍ലിയ ചാരിറ്റബിൾ സ്കൂൾ, കാർമൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലും സന്ദർശിച്ചു. 

സന്ദർശന വേളയിൽ, ജി.ഡി.ആർ.എഫ്.എ ദുബൈയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്കായി സമ്മാനങ്ങൾ, അനുസ്മരണ ഉപഹാരങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഇതിലൂടെ 3,800ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുകയും വിദ്യാഭ്യാസ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് പകരുകയും ചെയ്തു. 

ഈ സംരംഭത്തിന്റെ പ്രയോജനം 4,000 കുട്ടികളിലേക്ക് എത്തിക്കാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. ജി.ഡി.ആർ.എഫ്.എ അവരുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് മാത്രമല്ല, ഇതര സമൂഹത്തിലേക്കും സാമൂഹിക പ്രതിബദ്ധതയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യാപിപ്പിക്കുകയാണ്. ബോധവൽകരണവും സാമൂഹിക സംരംഭങ്ങളും ജി.ഡി.ആർ.എഫ്.എ ദുബൈയുടെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരെ കുട്ടികൾ ആവേശത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും, പുതിയ അധ്യയന വർഷം ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും തുടക്കമിടാൻ ഈ സന്ദർശനം കുട്ടികളിൽ പ്രചോദനമാവുകയും ചെയ്തു. ഈ സംരംഭത്തിന് മാനേജ്മെന്റും രക്ഷിതാക്കളും ആശംസകൾ അർപ്പിക്കുകയും, പുതിയ തലമുറയെ പരിപാലിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  3 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  3 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  3 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  3 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  3 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  3 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago