സഫാരി മാൾ 5-ാം വാര്‍ഷികം: 'വിന്‍ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്' ആദ്യ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു
ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ഷാര്‍ജ മുവൈലയിലെ സഫാരി മാളിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'വിന്‍ 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്' പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് സഫാരി മാളില്‍ ഈ മാസം 11ന് നടന്നു.
ഷാർജ സാമ്പത്തിക വകുപ്പ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ബദരിയ മുഹമ്മദ്, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഒന്നാം സമ്മാനത്തിന് ബഷീര്‍.പി (കൂപ്പൺ നമ്പർ 32939), രണ്ടാം സമ്മാനത്തിന് ആലിയ സമദ് (കൂപ്പൺ നമ്പർ 39573), മൂന്നാം സമ്മാനത്തിന് ജിതേഷ്.കെ (കൂപ്പൺ നമ്പർ 143682) എന്നിവർ അർഹരായി. ഒന്നാംസമ്മാന വിജയിക്ക് 24 ഗ്രാം ഗോള്‍ഡ് കോയിന്‍സും (3 കോയിന്‍സ്), രണ്ടാംസമ്മാന വിജയിക്ക് 16 ഗ്രാം ഗോള്‍ഡ് കോയിന്‍സും (2 കോയിന്‍സ്), മൂന്നാം സമ്മാന വിജയിക്ക് 8 ഗ്രാം ഗോള്‍ഡ് കോയിന്‍സുമാണ് (1 കോയിന്‍) സമ്മാനം.
5-ാം വാര്‍ഷിക ഭാഗമായി സഫാരി മാളിലെ ഏതെങ്കിലും ഷോപ്പുകളില്‍ നിന്നോ സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നോ 50 ദിര്‍ഹാമിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2024 സെപ്തംബര്‍ 4ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ 9 ഭാഗ്യശാലികള്‍ക്ക് ആകെ 144 ഗ്രാം ഗോള്‍ഡ് കോയിനുകളാണ് സമ്മാനമായി നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് 19-9-2024ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."