HOME
DETAILS

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

  
Web Desk
September 15, 2024 | 4:00 AM

Nitin Gadkari Rejects Prime Ministerial Offer Ahead of General Elections12

നാഗ്പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്‍ഡ്യ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്‌തെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ തനിക്ക് ആ സ്ഥാഹത്തോട് മോഹമില്ലാത്തതിനാല്‍ വാഗ്ദാനം നിരസിച്ചു. നാഗ്പൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പെടെ പങ്കെടുത്ത ചടങ്ങിലാണ് ഗഡ്കരിയുടെ വെളിപെടുത്തല്‍. ഒരു പദവിക്കും വേണ്ടി തന്റെ ആദര്‍ശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

'ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. ആരുടേയും പേര് വെളഇപെടുത്തുന്നില്ല. നിങ്ങള്‍ പ്രധാനമന്ത്രിയാവുമെങ്കില്‍ നിങ്ങളെ ഞങ്ങള്‍ പിന്തുണക്കും' ഒരു പ്രതിപക്ഷ നേതാവ് തന്നെ സമീപിച്ച് പറഞ്ഞു. 

'പ്രധാനമന്ത്രിയാവുക എന്നത് എന്റെ ജീവിത ലക്ഷ്യമല്ല. അതിനാല്‍ എന്തിന് ഞാന്‍ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാന്‍ പ്രതിപക്ഷ സഖ്യത്തിലെ ആ നേതാവിനോട് ചോദിച്ചു. ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. സ്വപ്നം പോലും കാണാത്തതെല്ലാം പാര്‍ട്ടി തന്നു. ഒരു വാഗ്ദാനത്തിലും ഞാന്‍ വീഴില്ല.''-എന്നാണ് മറുപടി നല്‍കിയതെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ ഏത് നേതാവ് വാഗ്ദാനം നല്‍കിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  4 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  4 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  4 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  4 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  4 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  4 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ കടന്നുകയറ്റം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  4 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  4 days ago