HOME
DETAILS

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

  
Web Desk
September 17, 2024 | 4:20 AM

 BJP and Hindutva Groups Face FIR for Violent Protests Near Mosque in Shimla

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയ്ക്ക് സമീപത്തെ സഞ്ചൗലിയിലെ മുസ്ലിം പള്ളിക്ക് മുന്നില്‍ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ നടത്തുകയും പൊലിസിന് നേരെ കല്ലെറിയുകുയം ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. അഞ്ചുനില വരുന്ന പള്ളി മുഴുവനായും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമസമരം നടത്തിയ അമ്പതോളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികളില്‍ പ്രാദേശിക ബി.ജെ.പി, വി.എച്ച്.പി നേതാക്കളും ഉള്‍പ്പെടും.

വിദ്വേഷം പ്രചരിപ്പിക്കല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, കടന്നുകയറ്റം, വ്യാജ പ്രചാരണം, നിയമപാലകരുടെ ഉത്തരവ് ധിക്കരിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പി, വി.എച്ച്.പി, ഹിന്ദു ജാഗരന്‍ മഞ്ച് എന്നിവ കൂടാതെ പ്രാദേശികപേരുകളുള്ള തീവ്രഹിന്ദുത്വ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 


പ്രതിഷേധക്കാരെ തടഞ്ഞതോടെ ഇവര്‍ പൊലിസിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ആറ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതുള്‍പ്പെടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആകെ എട്ടു എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ചെയ്തത്. രണ്ടുപൊലിസുകാരുടെ നില ഗുരുതരമാണ്. പരുക്കിന്റെ സ്വഭാവം പരിഗണിച്ച് എഫ്.ഐ.ആറില്‍ ഗുരുതരവകുപ്പുകളും ചേര്‍ക്കുമെന്ന് പൊലിസ് അറിയിച്ചു.

വി.എച്ച്.പി സംസ്ഥാന സെക്രട്ടറി തുഷാര്‍ ദോഗര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ചന്ദന്‍ ബോധ് കത്പ, ബി.ജെ.പി ഷിംല ഇന്‍ ചാര്‍ജ് സഞ്ജയ് സൂദ്, ഷിംലയിലെ ബി.ജെ.പി കൗണ്‍സിലര്‍ രാജേന്ദ്ര ചൗഹാന്‍, മുന്‍ കൗണ്‍സിലര്‍മാരായ ഖിലാനി പുരാന്‍ ലാല്‍, സഞ്ജീവ് താക്കൂര്‍, പള്ളി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് യശ്പാല്‍ ശര്‍മ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. സഞ്ജൗലിയിലെ പള്ളിക്ക് മുന്നില്‍ ദിവസങ്ങളായി തമ്പടിച്ച് പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുലംഘിച്ചാണ് ഹിന്ദുത്വവാദികള്‍ സ്ഥലത്ത് തമ്പടിച്ചത്. നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം പേരെ തിരിച്ചറിഞ്ഞതായി ജില്ലാ പൊലിസ് മേധാവി സഞ്ജീവ് ഗാണ്ഡി പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചില പ്രതികള്‍ ഒളിവില്‍ പോയതായി മനസ്സിലായി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പള്ളിക്ക് മുന്നിലെ പ്രതിഷേധ പരിപാടികളെന്നും പൊലിസ് മേധാവി പറഞ്ഞു. 

അതേസമയം, മുനിസിപ്പാലിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പള്ളിയുടെ രണ്ടുനില പൊളിച്ചുതുടങ്ങിയിട്ടുണ്ട്. മതിയായ അനുമതിയില്ലാതെയാണ് ഈ രണ്ടുനിലകള്‍ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഷിംല മുനിസിപ്പിലാറ്റി ഈ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ 30 ദിവസത്തെ സാവകാശമാണ് കമ്മിറ്റിക്ക് നല്‍കിയത്. പള്ളി അനധികൃതമാണെങ്കില്‍ പൊളിച്ചുനീക്കാമെന്ന് പള്ളി കമ്മിറ്റി മുനിസിപ്പാലിറ്റിയെ അറിയിച്ചിരുന്നു. സഞ്ചൗലിയിലെ പള്ളിയുടെ അധികമായി നിര്‍മിച്ച രണ്ടുനില പൊളിക്കാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഹിമാചല്‍പ്രദേശിലെ മാണ്ഡിയിലെ പള്ളിക്കെതിരെയും ഹിന്ദുത്വവാദികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവിടെയും പ്രതിഷേധപരിപാടികള്‍ ശക്തമാക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  6 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  6 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  6 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  6 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  6 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  6 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  6 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  6 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  6 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  6 days ago