HOME
DETAILS

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

  
Web Desk
September 20, 2024 | 3:58 AM

Israel Launches Airstrikes on Southern Lebanon Following Hezbollah Leaders Address

തെല്‍ അവീവ്: ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാന് നേരെ ആക്രമണം നടത്തി ഇസ്‌റാഈല്‍.  തെക്കന്‍ ലബനാന് നേരെയാണ് ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. 52 ആക്രമണങ്ങള്‍ തെക്കന്‍ ലബനാനില്‍ നടത്തിയെന്നാണ് ഇസ്‌റാഈല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഹിസ്ബുല്ല മേധാവിയുടെ അഭിസംബോധനക്ക് ഇടയിലാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇസ്‌റാഈല്‍ ആക്രമണത്തിന് ഉടനടി ഹിസ്്ബുല്ല മറുപടി നല്‍കി. ഇസ്‌റാഈല്‍ െൈസനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍. 17 ആക്രമണങ്ങളാണ് മേഖലയില്‍ ഹിസ്ബുല്ല നടത്തിയത്. വെള്ളിയാഴ്ച രാവിലെയും ആക്രമണങ്ങള്‍ തുടരുമെന്ന സൂചനയും ഹിസ്ബുല്ല നല്‍കിയിട്ടുണ്ട്.

പേജര്‍ വോകി ടോക്കി ആക്രമണങ്ങള്‍ കൂട്ടക്കൊലയാണെന്നും ഭീകരപ്രവര്‍ത്തനമാണെന്നും ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല പറഞ്ഞു. ലബനാന്റെ പരമാധികാരത്തിനും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാന്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്‌റാഈല്‍ ശ്രമിച്ചത്. പല പേജറുകളും പ്രവര്‍ത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്‌റാഈലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല.

മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേരാണ് ലബനാനില്‍ മരിച്ചത്. 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കിടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയിരുന്നു. 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനന്‍ മാധ്യമങ്ങള്‍ പറയുന്നു.

Following an address by Hezbollah leader Hassan Nasrallah, Israel launched 52 airstrikes on Southern Lebanon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  6 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  6 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  6 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  6 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  6 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  6 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  6 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  6 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  6 days ago