സ്ത്രീധനത്തെ ചെറുക്കാന്‍ യുവസമൂഹം മുന്നോട്ട് വരണം: മുനവ്വറലി ശിഹാബ് തങ്ങള്‍
ചാവക്കാട്: വിവാഹമെന്ന വിശുദ്ധ ബന്ധത്തിന് കോട്ടം തട്ടിക്കുന്ന സ്ത്രീധനം എന്ന മഹാവിപത്തിനെ ചെറുക്കാന്‍ യുവസമൂഹം മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഒരുമനയൂര്‍ സാബില്‍ പാലസില്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍. വിവാഹം ബന്ധം നടക്കണമെങ്കില്‍ സ്ത്രീധനം കൂടിയേ തീരുവെന്ന അവസ്ഥയാണിന്നുള്ളത്.
സ്ത്രീധനം നല്‍കാന്‍ കഴിയാതെ നിരവധി സഹോദരിമാരാണ് വീടുകളില്‍ കഴിയുന്നത്. ഈ അവസ്ഥ വേദനാജനകമാണ്. വിവാഹ ധൂര്‍ത്തുകള്‍ നടത്തുന്നവര്‍ ഇത്തരം യുവതികളുടെ അവസ്ഥകള്‍ ഒന്നു ആലോചിക്കേണ്ടിയിരിക്കുന്നു. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെയാണ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെ.എം.സി.സി എന്നും സാധാരണ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ട സമൂഹത്തിന് എന്നും തണലായിട്ടുണ്ടെന്നത് അഭിമാനകരമാണ്.
ഇത് മറ്റു സംഘടനകളും മാതൃകയാക്കണമെന്നും തങ്ങള്‍ പറഞ്ഞു. സ്ത്രീ ധനം പിടിച്ചുപറിച്ച് വാങ്ങുന്നവന്‍ കാട്ടുകൊള്ളക്കാരന് സമമാണെന്ന് മുഹമ്മദ് ഫൈസി ഓണമ്പിള്ളി പറഞ്ഞു.
ഖത്തര്‍ കെ.എം.സി.സി യുടെ രണ്ടാമത് സമൂഹ വിവാഹമാണ് നടന്നത്. രണ്ടു സഹോദരസമുദായങ്ങളിലെ സഹോദരികളടക്കം ആറു ജോടികളുടെ വിവാഹങ്ങള്‍ നടന്നു. അഞ്ചു പവന്‍ ആഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും വധുവിന് നല്‍കി. വിവാഹസമ്മാനമായി 50,000 രൂപയും, വിവാഹ വസ്ത്രങ്ങളും വരനും നല്‍കി. വധു വരന്‍മാരുടെ ബന്ധുക്കളടക്കം 3000 പേര്‍ക്ക് ഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. അകലാട് സ്വദേശി അബൂബക്കറിന്റെ മകള്‍ ജുബൈരിയ. വെളിയം കോട് കോയയുടെ മകന്‍ മുഹസീന്‍, എടക്കഴിയൂര്‍ സുലൈമാന്‍ മകള്‍ ഇര്‍ഷാന. എടക്കഴിയൂര്‍ മുഹമ്മദാലി മകന്‍ ഷമ്മീര്‍, അകലാട് ഹനീഫ മകള്‍ സാബിറ. ഈറോഡ് അബ്ദുല്‍ മജീദ് മകന്‍ അലാവുദ്ധീന്‍. ബ്‌ളാങ്ങാട് ഹംസകുട്ടി മകള്‍ റംലത്ത്. മൂന്നു പീടിക അഷറഫ് മകന്‍ നൈഫില്‍. അത്തോട് ഗീതാ കൃഷ്ണന്‍ മകള്‍ അമൃത, പുന്നയൂര്‍ കുളം വേലായുധന്‍ മകന്‍ അനീഷ്. പുന്നയൂര്‍ക്കുളം കുമാരന്‍ മകള്‍ മായ, തമ്പുരാന്‍ പടി നാഥന്‍ മകന്‍ നവീനുമാണ് വിവാഹിതരായത്.
അഡൈ്വസറി ബോര്‍ഡ് അംഗം എ.വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പ്രഗത്ഭ വാഗ്മി മുഹമ്മദ് ഫൈസി ഓണമ്പള്ളി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗം സയ്യിദ് ബാ അലവി തങ്ങള്‍, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി സ്‌നേഹ പ്രഭാഷണം നടത്തി.
കെ.എം.സി.സി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.എച്ച് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം സാദിഖലി, സംസ്ഥാന ഉപാധ്യക്ഷന്‍ എ.വി ബക്കര്‍ ഹാജി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജനറല്‍ സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍, സെക്രട്ടറി പി.എ റഷീദ്, ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.വി ഹംസക്കുട്ടി, ജനറല്‍ സെക്രട്ടറി ബി.എം.ടി അബ്ദുല്‍ റഊഫ്, കുഞ്ഞിക്കോയ തങ്ങള്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, പി.എസ്.എം ഹുസൈന്‍, ഖത്തര്‍ കെ.എം.സി.സി സ്ഥാപക നേതാവ് ആര്‍.ഒ കലാം, മുന്‍ ചെയര്‍മാന്‍ പി.എസ് മുഹമ്മദുകുട്ടി മൗലവി, എന്‍.കെ അബ്ദുല്‍ വഹാബ്, ജില്ലാ സെക്രട്ടറി എന്‍.ടി നാസര്‍, വൈസ് പ്രസിഡന്റ് ആര്‍.ഒ അഷ്‌റഫ്, മണ്ഡലം പ്രസിഡന്റ് ഹംസകുട്ടി കറുകമാട്, സ്വാഗസംഘം ഭാരവാഹികളായ കെ.വി അബു, എ.കെ ഹനീഫ, എം.എ അബൂബക്കര്‍ ഹാജി, മുഹമ്മദ്, പി.കെ ഹാരിസ് മന്ദലാംകുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."