HOME
DETAILS

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

  
Web Desk
September 24, 2024 | 1:27 AM

Iran Issues Ban on Communication Devices Following Hezbollah Explosion

തെഹ്‌റാൻ: ലബ്‌നാനിലെ സായുധസംഘമായ ഹിസ്ബുല്ല അംഗങ്ങളുടെ പേജറുകളും വാക്കിടോക്കികളും ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്ന് വാക്കിടോക്കിയുൾപ്പെടെ എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കാൻ സൈനികർക്ക് നിർദേശം നൽകി ഇറാൻ വിപ്ലവ സേന (ഐ.ആർ.ജി.സി). രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആശയവിനിമയ ഉപകരണങ്ങൾ മാത്രമല്ല, എല്ലാതരം ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കാനാണ് ഐ.ആർ.ജി.സിയുടെ നിർദേശം. തങ്ങളുടെ പക്കലുള്ള ഉപകരണങ്ങളിൽ അധികവും ഇറാനിൽ നിർമിച്ചതോ ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതോ ആണെന്നാണ് ഇറാൻ ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും ഇസ്‌റാഈലി ഏജന്റുമാരുടെ നുഴഞ്ഞുകയറ്റമോ അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഇറാനി ചാരന്മാരോ ഉണ്ടാകാമെന്ന ആശങ്കയിലാണ് നടപടി. അങ്ങനെയുള്ളവരെ കണ്ടെത്താനായി ഇതിനകം ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇറാനിലും വിദേശത്തുമുള്ള പല ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളും അവർ നടത്തിയ യാത്രകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരുകയാണ്.

സെപ്റ്റംബർ 17ന് ലബ്‌നാനിലെ പലയിടങ്ങളിലായി പേജറുകളും തൊട്ടടുത്ത ദിവസം വാക്കിടോക്കികളും പൊട്ടിത്തെറിച്ച് 39 പേരാണ് കൊല്ലപ്പെട്ടത്. 3000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാൻ ഹിസ്ബുല്ല ആഹ്വാനം ചെയ്തിരുന്നു. സ്‌ഫോടനത്തിനു പിന്നിൽ ഇസ്‌റാഈലാണെന്ന് ഹിസ്ബുല്ല ആരോപിക്കുന്നു. അതേസമയം ഇതിനു പിന്നിൽ തങ്ങളാണെന്നത് ഇസ്‌റാഈൽ നിഷേധിച്ചിട്ടില്ല.

ശത്രുസേനയുടെ ഹാക്കിങ് ഒഴിവാക്കുന്നതിന് മൊബൈൽ ഫോണിനു പകരം വാക്കിടോക്കി പോലുള്ള ആശയവിനിമയ ഉപകരണങ്ങളാണ് ഐ.ആർ.ജി.സി ഉപയോഗിക്കുന്നത്. അതേസമയം രണ്ട് ദശാബ്ദമായി ഇറാൻ സേന പേജർ ഉപയോഗിക്കുന്നില്ല. പടിഞ്ഞാറൻ രാജ്യങ്ങളുടെ അപരോധം നിലനിൽക്കുന്നതിനാൽ സ്വന്തമായി വികസിപ്പിച്ച റേഡിയോ ട്രാൻസ്മിഷൻ ആണ് ഇറാൻ സേന ഉപയോഗിക്കുന്നത്. നേരത്തെ ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നും ആശയവിനിമയ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.

രണ്ടുലക്ഷത്തോളം അംഗബലമുള്ള ഐ.ആർ.ജി.സി പരമോന്നത നേതാവ് അലി ഖാംനഇയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂത്തികൾ, ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾ എന്നിവർക്കെല്ലാം ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നത് ഐ.ആർ.ജി.സിയാണ്.

 

മിസൈൽ- ആണവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി 

പേജറുകളും വാക്കിടോക്കികളും ആയുധമാക്കി ഇസ്‌റാഈൽ നൂതന യുദ്ധതന്ത്രങ്ങളുമായി രംഗത്തെത്തിയതോടെ രാജ്യത്തെ മിസൈൽ, ആണവ കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി ഇറാൻ. കഴിഞ്ഞവർഷം ഇറാന്റെ മിസൈൽ പദ്ധതി തകർക്കാൻ ഇസ്‌റാഈൽ ശ്രമം നടത്തിയതിനെ തുടർന്ന് ഈ കേന്ദ്രങ്ങൾക്ക് നേരത്തെ തന്നെ സുരക്ഷ വർധിപ്പിച്ചിരുന്നു.

ഇറാന്റെ സഹായത്തോടെ വികസിപ്പിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യമനിലെ ഹൂത്തി സേന അടുത്തിടെ ഇസ്‌റാഈലിലേക്ക് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹിസ്ബുല്ല വിക്ഷേപിച്ച മിസൈലുകൾ ഇസ്‌റാഈലിന്റെ അയേൺഡോം വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് ഇസ്‌റാഈലിലെ വിമാനത്താവളത്തിലും സൈനിക താവളത്തിലും പതിച്ചിരുന്നു.

Iran's Revolutionary Guard has banned communication devices, including pagers and walkie-talkies, after an explosion involving Hezbollah. The directive aims to prevent infiltration by Israeli agents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala
  •  10 days ago
No Image

മധ്യപ്രദേശ് ബി.ജെ.പി നേതാവിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചു;  നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

National
  •  10 days ago
No Image

പണം ഇല്ലാത്തതിനാല്‍ മേയറാക്കിയില്ല; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്, തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Kerala
  •  10 days ago
No Image

മദ്യലഹരിയില്‍ പിതൃസഹോദരനെ മണ്‍വെട്ടിക്കൊണ്ട് തലക്കടിച്ച് കൊന്ന യുവാവ് പിടിയില്‍

Kerala
  •  10 days ago
No Image

ജയ്ശ്രീറാം വിളികളോടെ സ്‌കൂളില്‍ അതിക്രമം; അസമില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ അക്രമം അഴിച്ചു വിട്ട നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അറസ്റ്റിലായത് ജില്ലാനേതാക്കള്‍ 

National
  •  10 days ago
No Image

കരോളും സമ്മാനപ്പൊതികളുമല്ല; ക്രിസ്മസ് പുലരിയിലും ഗസ്സയെ വരവേറ്റത് ഇസ്‌റാഈലിന്റെ മരണ ബോംബുകള്‍; സമാധാനഗീതങ്ങള്‍ക്ക് പകരം ഡ്രോണുകളുടെ ഇടിമുഴക്കങ്ങള്‍ 

International
  •  10 days ago
No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  10 days ago
No Image

വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  10 days ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  10 days ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  10 days ago