HOME
DETAILS

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

  
September 29, 2024 | 10:23 AM

adgp-mr-ajithkumar-performing-special-pooja-at-kannur-madayikkavu-temple

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഞായറാഴ്ച്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടും താലി, നെയ്വിളക്ക്, പുഷ്പാജ്ഞലി എന്നീ വഴിപാടുകളും നടത്തി. ഇതിന് പിന്നാലെ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അവിടെയും വിവിധ വഴിപാടുകള്‍ നടത്തിയശേഷമാണ് മടങ്ങിയത്.

സ്വകാര്യസന്ദര്‍ശനമായതിനാല്‍ തന്നെ സുരക്ഷയ്ക്കായി ഒരുദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം എ.ആര്‍ ക്യാമ്പിലെത്തി. വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.

പൂരം കലക്കലിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദർശനം. അതേസമയം, ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂവെന്ന കര്‍ശന നിലപാടിലാണ് സി.പി.ഐ. എ.ഡി.ജി.പിക്കെതിരേ നടക്കുന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ലെന്ന് സി.പി.ഐ നേതാക്കള്‍ തീര്‍ത്തുപറഞ്ഞതോടെ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ തലയൂരുമെന്ന ചിന്തയിലാണ് സി.പി.എം നേതൃത്വം. 

എ.ഡി.ജി.പിക്കെതിരേ നിലവില്‍ നടപടി വേണ്ടെന്ന സി.പി.എം നിലപാടില്‍ മാറ്റമുണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സി.പി.ഐ നേതാക്കള്‍ വിഷയം ഉന്നയിക്കാന്‍ സാധ്യതയേറെയാണ്.

എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ അന്‍വറിന്റെ വാദം സി.പി.ഐ ഏറ്റെടുത്തതോടെ സി.പി.എം വെട്ടിലായ സ്ഥിതിയിലാണ്. കൂടുതല്‍ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയാല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പു തന്നെ എ.ഡി.ജി.പിക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

നിയമസഭയിലുണ്ടാകാനിരിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കാവുന്നതാണെന്ന അഭിപ്രായം മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  a few seconds ago
No Image

കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്

crime
  •  16 minutes ago
No Image

പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  23 minutes ago
No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  38 minutes ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  an hour ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  an hour ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  an hour ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  2 hours ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  2 hours ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  2 hours ago