HOME
DETAILS

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

  
October 01, 2024 | 6:35 AM

pv-anwar-press-meet-cpim-and-loksabha-election-failue

മലപ്പുറം: പി.വി. അന്‍വറിന്റെ നിലമ്പൂരിലെ യോഗത്തിനെത്തിയ ജനാവലി ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോണ്‍ഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി അന്‍വര്‍. ഈ സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സി.പി.എം സമ്മതിച്ചോ എന്ന് അന്‍വര്‍ ചോദിച്ചു. തന്റെ യോഗത്തില്‍ പങ്കെടുത്തവര്‍ ജനാധിപത്യ വിശ്വാസികളാണെന്നും പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും അന്‍വര്‍ പറഞ്ഞു. 

സി.പി.എമ്മിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയകാരണം മുസ് ലിം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണെന്നും പൊലിസ് നയമാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരില്‍ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയില്‍ നേരത്തെ കാണാന്‍ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്ന് വരുത്തുക പിണറായിയുടെ തീരുമാനമാണ്. അതിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ ലഭിക്കുക. ഒരു വണ്ടിയില്‍ മൂന്നുപേര്‍ പോയാല്‍ മൂന്നുപേര്‍ക്കെതിരെയും കേസെടുക്കുക. ഇങ്ങനെ പ്രതികളുടെയും കേസിന്റെയും എണ്ണം വര്‍ധിപ്പിക്കുന്ന രീതി സുജിത് ദാസ് എസ്.പിയായിരിക്കുന്ന കാലഘട്ടത്തില്‍ തുടങ്ങിയതാണ്. ഇനി പാര്‍ലമെന്റില്‍ ഒരു ചോദ്യം വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് വരുന്ന ജില്ലയേതെന്ന് ചോദിച്ചാല്‍ മലപ്പുറം എന്ന് ഉത്തരം വരുമെന്നും അവിടെ 85 ശതമാനം മുസ്‌ലിംകളാണ്, മുസ്‌ലിംകള്‍ ക്രിമിനലാണെന്ന വ്യാഖ്യാനം വരും. ഇതിനെ അരികുപറ്റുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്', എന്നും പി വി അന്‍വര്‍ പറഞ്ഞു.

'മുസ്‌ലിം വിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ. ഹിന്ദുവില്‍ വന്ന് നാളെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല', പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

Kerala
  •  3 days ago
No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  3 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  3 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  3 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  3 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  3 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  3 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  3 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  3 days ago