രുചിയൂറും ചോക്ലേറ്റ് നട്‌സ് മില്‍ക് ഷേയ്ക്... കുടിക്കാന്‍ മറക്കല്ലേ...
ഒരടിപൊളി മില്‍ക് ഷേയ്ക്കാണ് ചോക്ലേറ്റ് നട്‌സ് മില്‍ക് ഷേയ്ക്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതുമാണിത്. ഡ്രൈഫ്രൂട്ട്‌സ് കഴിക്കാന്‍ മടിയുള്ളവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഇതു വളരെ നല്ലതാണ്.
തണുത്തപാല്‍- രണ്ടു കപ്പ്
ബദാം -10
മധുരമില്ലാത്ത കൊക്കോ പൗഡര്‍- രണ്ടു ടേബിള്‍ സ്പൂണ്‍
കശുവണ്ടി- -10
ഈത്തപ്പഴം- 10
തയാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ ഈത്തപ്പഴവും ബദാമും അണ്ടിപ്പരിപ്പും കൊക്കോ പൗഡര്‍ എന്നിവയും് കുറച്ചു പാലും കൂടെ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ബാക്കിയുള്ള പാല്‍ കൂടെ ഒഴിച്ച് ഒന്നുകൂടെ അടിച്ചെടുക്കണം. ഇതിലേക്ക് ചോക്ലേറ്റ് കഷണങ്ങള്‍ ചേര്‍ത്ത് അലങ്കരിക്കാവുന്നതാണ്. ഇങ്ങനെയാവുമ്പോള്‍ കുട്ടികളെ പെട്ടെന്നു തന്നെ ഇതു കുടിപ്പിക്കാം.
This is a delicious chocolate nuts milkshake that is very easy to prepare. It’s a great option for those who are reluctant to eat dry fruits, making it especially appealing for kids.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."