HOME
DETAILS

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

  
Abishek
October 06 2024 | 13:10 PM

Maldives President Mohammed Muiz Arrives in India for 5-Day Visit

ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ജൂണില്‍ പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുയിസു എത്തിയിരുന്നുവെങ്കിലും മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും മാലിദ്വീപിനും ഇടയിലുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാല് മാസത്തിനിടെ മുയിസുവിന്റെ രണ്ടാം സന്ദര്‍ശനവും ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനവുമാണിത്.

സന്ദര്‍ശനത്തിനില്‍ ഡല്‍ഹിക്ക് പുറമെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ വിവിധ ബിസിനസ് പരിപാടികളിലും മുയിസു പങ്കെടുക്കും. മാലിദ്വീപ് പ്രസിഡണ്ടിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം ഈ ആഴ്ച അറിയിച്ചിരുന്നു.

ഓഗസ്റ്റ് 10ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുഹമ്മദ് മുയിസുവും കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കര്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മാലിദ്വീപിലെത്തിയത്. മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളെ തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാത്രമല്ല പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു.

Maldives President Mohammed Muiz arrives in India for a 5-day visit, aiming to strengthen bilateral ties and discuss key regional issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  6 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

Kerala
  •  6 days ago
No Image

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു

Kerala
  •  6 days ago
No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  6 days ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  6 days ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  6 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  6 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  6 days ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  6 days ago