HOME
DETAILS

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

  
Web Desk
October 08, 2024 | 6:29 PM

ADGP-RSS Meeting Sparks Opposition Outcry Government Remains Silent

തിരുവനന്തപുരം: എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചും ചോദ്യങ്ങളുയര്‍ത്തിയും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ദുരൂഹ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബി.ജെ.പിയും ആര്‍.എസ്.എസുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ആരോപിച്ച പ്രതിപക്ഷ അംഗങ്ങള്‍ നിലവില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന വിമര്‍ശനവുമുന്നയിച്ചു.

കഴിഞ്ഞദിവസം ചര്‍ച്ചചെയ്യാനിരുന്ന മലപ്പുറം പരാമര്‍ശവും പി.ആര്‍ ഏജന്‍സി വിവാദവും ഇന്നലെ ചര്‍ച്ചാവിഷയമായി. മലപ്പുറം ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധമുള്ള പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനാണ് പ്രതിപക്ഷനിരയില്‍ നിന്നുയര്‍ന്നത്. പലപ്രാവശ്യം ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.അടിയന്തര പ്രമേയ ചര്‍ച്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, പി.ആര്‍ ഏജന്‍സി വിവാദം തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തതയുള്ള മറുപടി നല്‍കാന്‍ ഭരണപക്ഷത്തിനായില്ല. അജിത് കുമാറിനെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതിനും കുറ്റവിമുക്തനാക്കുന്നതിനും ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ചര്‍ച്ചയില്‍ മറുപടി പറഞ്ഞ മന്ത്രി രാജേഷിന്റെ പ്രതികരണം. വ്യക്തതയില്ലാത്ത മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പ്രതിപക്ഷത്തുനിന്ന് എന്‍. ഷംസുദ്ദീനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ആരോപണവിധേയനായ എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് നേതാക്കളുമായി മണിക്കൂറുകളോളം എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രിയോ ആഭ്യന്തരവകുപ്പോ എ.ഡി.ജി.പിയോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും സന്ദര്‍ശനം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നുവെന്നും ഷംസുദ്ദീന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് വയനാട് ദുരന്തമേഖലയിലെ വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണശാല പൊലിസ് പൂട്ടിച്ചത്. ഇതുസംബന്ധിച്ച് സി.പി.ഐ നേതാവ് തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു. അജിത് കുമാറിനെ സ്ഥലംമാറ്റുന്നതിന് പുറത്തിറക്കിയ ഉത്തരവില്‍ നടപടി സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല. കേവലം സ്ഥലംമാറ്റമെന്ന നിലയിലാണ് ഉത്തരവിറക്കിയത്. ഭരണപക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോള്‍ എല്ലാവരും എതിര്‍ത്തുവെന്നും കണ്ടാല്‍ എന്താ കുഴപ്പമെന്ന് ചോദിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മെയ് 23 ന് മുഖ്യമന്ത്രിയുടെ മേശയില്‍ ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് വന്നു. എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷം നടത്തുന്ന അന്വേഷണത്തെ പ്രഹസനമെന്ന് മാത്രമേ പറയാന്‍ കഴിയൂ. പിണറായി വിജയന്‍ മുന്‍പും ഉദ്യോഗസ്ഥരെ തെറ്റായരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ അജിത് കുമാറിനെ ഉപയോഗിച്ചത് പുറത്തുവന്നപ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ബി.ജെ.പി നേതൃത്വവുമായുള്ള ലിങ്ക് ആണെന്നും സതീശന്‍ ആരോപിച്ചു.

ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി രാജേഷ്, സര്‍ക്കാരിനെതിരേ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധിച്ചെങ്കിലും എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞില്ല.

എല്ലാ പാര്‍ട്ടികളിലുമുള്ള നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ കാണാറുണ്ടെന്നാണ് എ.ഡി.ജി.പി ഡി.ജി.പിക്ക് മൊഴി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാത്തഘട്ടത്തില്‍ എ.ഡി.ജി.പി നല്‍കിയ മൊഴി എങ്ങനെയാണ് മന്ത്രി അറിഞ്ഞതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് ഇടപെട്ടു. റിപ്പോര്‍ട്ടില്‍ നിന്നാണ് മനസിലാക്കിയതെന്ന് മറുപടി പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് പറഞ്ഞു.

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന പ്രതിപക്ഷ വാദം മന്ത്രി തള്ളി. അങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന് മേശപ്പുറത്ത് വയ്ക്കാമോയെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ കൈയിലുള്ള റിപ്പോര്‍ട്ട് താനെങ്ങനെ മേശപ്പുറത്ത് വയക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, റിപ്പോര്‍ട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. ഇതിനിടയില്‍ ഇടപെട്ട് സംസാരിച്ച മന്ത്രി പി.രാജീവ് അങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു. പിന്നാലെ മറുപടിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷനേതാവ് വാക്കൗട്ട് നടത്തുകയാണെന്ന് അറിയിച്ചു.

The Kerala Assembly witnessed intense debates following the ADGP's meeting with RSS leaders, leading to opposition criticisms of the government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  15 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  15 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  15 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  15 days ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  15 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  15 days ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  15 days ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  15 days ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  15 days ago
No Image

ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

Kerala
  •  15 days ago