HOME
DETAILS

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

  
Web Desk
October 14, 2024 | 3:35 AM

Sean Rogers century Kerala is strong

ഡൽഹി: സി.കെ നായിഡു ക്രിക്കറ്റ് ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയിൽ. ഷോൺ റോജറുടെ സെഞ്ചുറിയാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 135 റൺസോടെ ഷോൺ റോജറും ഒൻപത് റൺസോടെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്നിങ്‌സ് തുറന്ന ക്യാപ്റ്റൻ അഭിഷേക് നായരും റിയ ബഷീറും ചേർന്ന് കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത റിയ ബഷീറാണ് ആദ്യം മടങ്ങിയത്. തൊട്ടുപിറകെ അഞ്ച് റൺസെടുത്ത ആകർഷിന്റെയും 41 റൺസെടുത്ത അഭിഷേക് നായരുടെയും വിക്കറ്റുകളും കേരളത്തിന് നഷ്ടമായി.

തുടരെ മൂന്ന് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട കേരളത്തിന് തുണയായത്  ഒരറ്റത്ത് ഉറച്ച് നിന്ന ഷോൺ റോജറുടെ ഇന്നിങ്‌സാണ്. ഏറെക്കുറെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഷോൺ അനായാസം ഇന്നിങ്‌സ് മുന്നോട്ട് നീക്കി. ചായക്ക് ശേഷം കളി പുനരാരംഭിച്ചയുടൻ തന്നെ ഷോൺ സെഞ്ചുറി പൂർത്തിയാക്കി.

11 ഫോറും മൂന്ന് സിക്‌സുമടക്കം 135 റൺസുമായി ഷോൺ ക്രീസിലുണ്ട്. വരുൺ നായനാരും രോഹൻ നായരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഏഴാമനായെത്തിയ ആസിഫ് അലിയുടെ പ്രകടനം ഷോണിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു. 74 റൺസാണ്  ആസിഫ് അലി നേടിയത്. 

 

In Delhi, Kerala is in a strong position against Chandigarh in the C.K. Naidu Cricket Trophy. Shawn Rogers' century has bolstered Kerala's innings, which ended the first day at 325 runs for the loss of seven wickets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  3 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  3 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  3 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  3 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനരോഷം; പ്രതിഷേധം അക്രമാസക്തം, മൂന്ന് മരണം

International
  •  3 days ago
No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  3 days ago
No Image

മിനിപമ്പയിൽ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഓഫീസർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kerala
  •  3 days ago