HOME
DETAILS

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

  
Farzana
October 14 2024 | 06:10 AM

Saibabas journey from being a Delhi University professor to being accused

ഒരു സാധാരണക്കാരിയായ, അത്ര സാങ്കേതിക പരിജ്ഞാനമില്ലാത്ത ഒരു സ്ത്രീ തനിച്ച് നേടിയ വിജയം കൂടിയാണ് പ്രൊഫ. സായിബാബയ്‌ക്കെതിരായ യു.എ.പി.എ കേസില്‍ ഏഴുമാസം മുമ്പ് സുപ്രിംകോടതിയില്‍നിന്നുണ്ടായത്. സായിബാബയുടെ ഭാര്യ വസന്തകുമാരിയെ പലതവണ നേരില്‍കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇമെയില്‍ ഡ്രാഫ്റ്റ് ചെയ്തുകൊടുത്തിട്ടുണ്ട്. ഭര്‍ത്താവ് അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ വസന്തകുമാരിയെന്ന തെലുങ്ക് സ്ത്രീക്കുണ്ടായ അമ്പരപ്പും ആഘാതവും വിട്ടുമാറുംമുമ്പായിരുന്നു ഇതെല്ലാം. പിന്നീടവര്‍ തനിച്ചും, ഭര്‍ത്താവിന്റെ ആഴത്തിലുള്ളതും വിപുലവുമായ സൗഹൃദവലയത്തിന്റെ സഹായത്തോടെയും നിയമയുദ്ധത്തിനിറങ്ങുകയായിരുന്നു. രാജ്യത്തെ ഗ്ലാമര്‍ സ്ഥാപനങ്ങളിലൊന്നായ ഡല്‍ഹി സര്‍വകലാശാലയിലെ (ഡി.യു) ഇംഗ്ലിഷ് അധ്യാപകനായിരിക്കെയാണ്, നിരോധിത സംഘടനകളുമായി ബന്ധവും വിധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്നും ആരോപിച്ച് പ്രൊഫ. ജി.എന്‍ സായിബാബയെ അറസ്റ്റ്‌ചെയ്യുന്നത്.

കര്‍ഷക കുടുംബത്തില്‍ ജനിച്ച് ആദിവാസികള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും വേണ്ടി ചക്രക്കസേരയില്‍ സഞ്ചരിച്ച്, ഇന്ത്യയിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ആധികള്‍ മുഖ്യധാരയിലേക്ക് എത്തിച്ചതിന് വലിയ വിലയാണ് സായിബാബയെന്ന 90 ശതമാനം ശരീരം തളര്‍ന്ന മനുഷ്യന്‍ നല്‍കിയത്. മൂവായിരത്തിലേറെ ദിവസമാണ് അദ്ദേഹം നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്. കൊടുംകുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ അടക്കുന്ന ഏകാന്ത തടവറയായ അണ്ഡാ സെല്ലിലായിരുന്നു വികലാംഗനായ സായിബാബയെ പാര്‍പ്പിച്ചിരുന്നത്. മോചിതനാകുമ്പോള്‍ വസന്തകുമാരി ഇങ്ങനെ പറഞ്ഞു, 'അണ്ഡാ സെല്ല് മേം ദസ് സാല്‍(അണ്ഡാ മുറിയില്‍ 10 വര്‍ഷം)'. ജീവിതത്തിന്റെ നല്ലൊരു കാലം സായിബാബയ്ക്ക് നാലുചുവരിനുള്ളില്‍ ചെലവഴിക്കേണ്ടിവന്നു.

മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെന്‍ഡ്രൈവുകളും സായിബാബയുടെ മുറിയില്‍ നിന്ന് കിട്ടിയെന്നായിരുന്നു പൊലിസ് പറഞ്ഞത്. ഇതിന്റെ പേരില്‍ യു.എ.പി.എ കൂടി ചുമത്തിയതോടെ മോചനം അസാധ്യമായി. ഭരണകൂടം അതിന്റെ എല്ലാ മെഷിനറിയും ഒരുഭാഗത്ത് ഉപയോഗിക്കുമ്പോള്‍ തളര്‍ന്നശരീരവും വിവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആരോഗ്യവും ആ മനുഷ്യനെ കീഴടക്കിയില്ല. 57ാം വയസ്സില്‍ ഹൈദരാബാദ് നൈസാം ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുംവരെ സായിബാബ ഭരണകൂടത്തോട് വിയോജിച്ചുകൊണ്ടിരുന്നു.

തടവറയ്ക്കുള്ളിലും ഭരണകൂടം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. തന്റെ ശൗചാലയത്തിലേക്ക് തിരിച്ചുവച്ച സി.സി.ടി.വി കാമറ തിരിച്ചുവയ്ക്കാനായി സായിബാബക്ക് നിരാഹാരസമരം ചെയ്യേണ്ടിവന്നു. തോളെല്ല് ശരിയായവിധത്തില്‍ പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജയിലില്‍വച്ച് രണ്ടുതവണയാണ് കൊവിഡ് പിടിപെട്ടത്. ഇതിന്റെ പേരില്‍ പ്രത്യേക ചികിത്സയും നല്‍കിയില്ല. അര്‍ബുദബാധിതയായ മാതാവ് സൂര്യവതി അവശനിലയിലായപ്പോഴും പിന്നീട് മരിച്ചപ്പോഴും കാണാനനുവദിച്ചില്ല. അഞ്ചാംവയസ്സില്‍ ശരീരം തളര്‍ന്നിട്ടും സായിബാബയുടെ മനക്കരുത്ത് തളരാതെ, അദ്ദേഹത്തെ ജീവിക്കാന്‍ പഠിപ്പിച്ചത് സൂര്യവതിയായിരുന്നു.

90 ശതമാനം ശരീരം തളര്‍ന്നൊരു മനുഷ്യനെ ഭരണകൂടം ഏതുവിധം ഭയപ്പെടുന്നുവെന്നതിന് തെളിവായിരുന്നു 2022 ഒക്ടോബര്‍ 14ലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി. സായിബാബയ്‌ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തി ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ശനിയാഴ്ചയായിട്ടുകൂടി സുപ്രിംകോടതി ജഡ്ജിയുടെ ചേംബറില്‍ പോയി വൈകീട്ടോടെ സ്‌റ്റേ വാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിജയംകണ്ടെന്നു കരുതിയ നിയമയുദ്ധം മണിക്കൂറുകള്‍ക്കകം പരാജയപ്പെട്ടെന്നു കരുതിയെങ്കിലും പരമോന്നതകോടതിയില്‍നിന്ന് തന്നെ പരമമായ നീതിയും ലഭിക്കുകയായിരുന്നു. നീതി ലഭിച്ച് ഏഴുമാസം തികഞ്ഞതോടെ അദ്ദേഹം മരിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  3 days ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  3 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  3 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  3 days ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  3 days ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  3 days ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  3 days ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  3 days ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  3 days ago