HOME
DETAILS

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

  
Web Desk
October 14, 2024 | 9:28 AM

Unidentified Drones Disrupt US Air Force Base Operations for 17 Days Pentagon Fails to Identify Source

വാഷിങ്ടണ്‍: യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിര്‍ജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയര്‍ഫോഴ്‌സ് ബേസിനു മുകളിലൂടെ ദുരൂഹവും അജ്ഞാതവുമായ ഡ്രോണുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനോ എന്തിനാമെന്ന് കണ്ടെത്താനോ പെന്റഗണിന് കഴിഞ്ഞിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 17 ദിവസം, രാത്രി കാലങ്ങളില്‍ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകള്‍ കണ്ടു എന്ന് യു.എസ് എയര്‍ഫോഴ്‌സ് ജനറല്‍ മാര്‍ക്ക് കെല്ലി പറയുന്നു.

നിഗൂഢമായ വസ്തുക്കളെ ട്രാക്ക് ചെയ്യാന്‍ സഹായകമാവുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും അവയെ പിടികൂടുന്നതില്‍ യുഎസ് സൈന്യം പരാജയപ്പെട്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണുകള്‍ 3,000 മുതല്‍ 4,000 അടി വരെ 100 മൈല്‍ വേഗതയില്‍ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികള്‍ പറയുന്നു. 

വര്‍ഷങ്ങളായി ഈ പ്രദേശത്ത് ഡ്രോണുകള്‍ കണ്ടിട്ടുണ്ടെന്നാണ് യുഎസ് നോര്‍ത്തേണ്‍ കമാന്‍ഡിന്റെയും നോര്‍ത്ത് അമേരിക്ക ഡിഫന്‍സ് കമാന്‍ഡിന്റെയും അന്നത്തെ കമാന്‍ഡറായിരുന്ന ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് പറയുന്നത്. ഡ്രോണുകളുടെ നാവിഗേഷന്‍ സംവിധാനം തടസ്സപ്പെടുത്താന്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ ഉപയോഗിക്കാന്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥര്‍ രാത്രികാല പരിശീലന ദൗത്യങ്ങള്‍ റദ്ദാക്കുകയും എഫ്22 ജെറ്റ് യുദ്ധവിമാനങ്ങളെ മറ്റൊരു താവളത്തിലേക്ക് മാറ്റുകയും ചെയ്തു.

മിനസോട്ട സര്‍വകലാശാലയിലെ ഫെങ്‌യുന്‍ ഷി എന്ന വിദ്യാര്‍ത്ഥിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹമല്ല ഇത് ചെയ്തത് എന്ന് പിന്നീട് തെളിഞ്ഞു. യു.എസ് നിയമമനുസരിച്ച് സൈനിക താവളങ്ങള്‍ക്ക് നേരിട്ട് ഭീഷണിയാകുന്നുണ്ടെങ്കില്‍ മാത്രമേ സൈന്യത്തിന് ഡ്രോണുകളെ വെടിവയ്ക്കാന്‍ അനുവാദമുള്ളൂ. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago