HOME
DETAILS
MAL
വ്യാജ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ പിടികൂടി
backup
August 31 2016 | 21:08 PM
കണ്ണൂര്‍: നഗരത്തിലെ തുണിക്കടകളില്‍ നടത്തിയ പരിശോധനയില്‍ ബ്രാന്‍ഡഡ് ഷര്‍ട്ടുകളുടെ വ്യാജന് പിടികൂടി. ലൂയി ഫിലിപ്പ്, അലന്‍സോളി തുടങ്ങിയ ബ്രാന്‍ഡഡ് കമ്പിനികളുടെ അഞ്ഞൂറോളം വ്യാജ റെഡിമെയ്ഡ് ഷര്‍ട്ടുകളാണ് പിടികൂടിയത്. കമ്പനി അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പരിശോധന നടത്തിയത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഒരുകടയില്‍ നിന്നാണ് വ്യാജ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ കണ്ടെത്തിയത്. ഉടമയ്ക്കെതിരെ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."