
പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

തിരുന്നാവായ: പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാർക്കും രോഗികൾക്കും പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ശക്തമാകുന്നു. പി.എസ്.സി പരീക്ഷാ സെൻ്ററുകളുടെ കംഫർട്ട് ലെവൽ അധികൃതർ പരിശോധിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. കാഴ്ച്ചാവെല്ലുവിളി നേരിടുന്നവർക്ക് അപേക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേകം കിയോസ്കുകൾ സ്ഥാപിക്കാൻ ഹൈക്കോടതി പി.എസ്.സിയോടും സർക്കാരിനോടും നിർദ്ദേശിച്ചിരിക്കുകയാണ്.
ടൈപ് വൺ പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഉൾപ്പെടെയുള്ളവ പരീക്ഷാ ഹാളിൽ കൊണ്ടുവരാൻ അനുവദിക്കണമെന്ന നിരന്തരആവശ്യം ഒടുവിൽ പി. എസ്.സിയും അംഗീകരിച്ചിട്ടുണ്ട്. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പുവരുത്താൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തുണ്ട്. എന്നാൽ പല പരിഷ്കരണങ്ങളിലും ഈ തുല്യത നഷ്ടമാകുന്നുണ്ട് എന്ന ആക്ഷേപവും ഉയരുന്നു.
2020 ആഗസ്റ്റിലാണ് പരീക്ഷാ രീതിയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പി.എസ്.സി രൂപീകരിച്ചത് മുതല്‍ ഒറ്റപ്പരീക്ഷയിലൂടെ ഉദ്യോഗാര്‍ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ്. ഇത് പരിഷ്‌കരിച്ചാണ് സെന്‍ട്രല്‍ സര്‍വിസുകളില്‍ ഉള്ളതുപോലെ പരീക്ഷകള്‍ രണ്ട് ഘട്ടമായി നടപ്പാക്കാന്‍ തീരുമാനമായത്.
തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല, കറുപ്പ് ബോള്‍പേന എന്നിവ മാത്രമാണ് പരീക്ഷാഹാളില്‍ അനുവദിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാർ പോലും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. സമയം അറിയുന്നതിന് ക്ലോക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെന്ററില്‍ ഒരുക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ട്. ഓരോ ഉത്തരങ്ങളും സമയബന്ധിതമായി നിർവഹിക്കാൻ പരീക്ഷാ ഹാളിൽ ക്ലോക്കിന്റെ ആവശ്യകത കൂടുതലാണ്.
പരീക്ഷ എഴുതുന്നവരുടെ കംഫര്‍ട്ട് ലെവല്‍ പരിഗണിക്കപ്പെടുന്നില്ലന്ന ആക്ഷേപവുമുണ്ട്. ചില സ്‌കൂളുകളില്‍ നല്ല ബെഞ്ചോ ഡെസ്‌കോ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകാറില്ല. കടുത്ത വേനലിൽ പോലും ഫാൻ സൗകര്യവും ലഭിക്കാറില്ല.
ഓൺലൈൻ അപേക്ഷ നടപടി പൂർത്തീകരിക്കാൻ കാഴ്ച വെല്ലുവിളി നേരിടുന്നവർ അടക്കമുള്ള ഭിന്നശേഷിക്കാർക്കായി പ്രത്യേകം സേവനകേന്ദ്രങ്ങൾ (കിയോസ്കുകൾ) ഒരുക്കാൻ സർക്കാറിനും പി.എസ്.സിക്കും ബാധ്യത ഉണ്ടെന്ന് ഹൈകോടതി നിർദേശിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 20 minutes ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 42 minutes ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• an hour ago
കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• an hour ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• an hour ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• an hour ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• an hour ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 2 hours ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 2 hours ago
'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി
National
• 2 hours ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• 3 hours ago
ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• 3 hours ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 3 hours ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 4 hours ago
അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 5 hours ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 5 hours ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 6 hours ago
ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ
crime
• 6 hours ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 4 hours ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 4 hours ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?
uae
• 5 hours ago