HOME
DETAILS

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

  
Web Desk
November 05, 2024 | 4:12 AM

Postmortem Report Reveals Hamas Leader Yahya Sinwar Went Days Without Food Before His Death in Israeli Attack12

തെല്‍ അവീവ്: ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് 72 മണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഇസ്‌റാഈലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി ഇസ്‌റാഈല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സ നേരിടുന്ന പട്ടിണിയുടെ ആഴം വ്യക്തമാക്കുക കൂടിയാണ് ഈ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

ഡി.എന്‍.എ പരിശോധനക്കായി സിന്‍വാറിന്റെ വിരലുകളിലൊന്ന് മുറിച്ചെടുത്തിരുന്നുവെന്നും ഇസ്‌റാഈല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേല്‍ പറഞ്ഞു. വെടിയേറ്റ് മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചിരുന്നു. പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ പറയുന്നു.

ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതാണ് യഹ്‌യ സിന്‍വാറിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വിമര്‍ശനങ്ങള്‍ ശക്തമായിട്ടും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാന്‍ പോലും ഇസ്‌റാഈല്‍ തയാറായിട്ടില്ല.

2024 ഒക്ടോബര്‍ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്‌റാഈല്‍ യഹ്‌യ സിന്‍വാറിനെ വധിക്കുന്നത്. വിരോചിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. അവസാന ശ്വാസം വരെയെന്നോണം പോരാടിയാണ് അദ്ദേഹം രക്തസാക്ഷിത്വം വഹിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ യഹ്‌യ സിന്‍വാറാണെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടര്‍ന്നാണ് സിന്‍വാര്‍ ചുമതലയേറ്റെടുത്തത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  5 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  5 days ago