ഇ.എസ്.ഐ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തും: മന്ത്രി
പേരൂര്‍ക്കട: ഇ.എസ്.ഐ കോര്പ്പറേഷന് പരിധിയിലുള്ള ആശുപത്രികളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
പേരൂര്‍ക്കട ഇ.എസ്.ഐ ലാബിലെ ഡ്രഗ് ടെസ്റ്റിങ് ലാബിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച സേവനമാണ് ഇ.എസ്.ഐ ആശുപത്രികളില്‍ നിന്നു ലഭിക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ പേരിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാന്‍ ശ്രമിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ.മുരളീധരന് എം.എല്‍.എ അധ്യക്ഷനായി. കൗണ്‍സിലര്‍ പി.എസ് അനില്‍കുമാര്‍, ഇ.എസ്.ഐ കോര്പറേഷന് സെന്‍ട്രല്‍ ബോര്‍ഡ് മെംബര്‍ വി.രാധാകൃഷ്ണന്, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് പ്രതാപന്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ എം.ബീനത്ത്, ആശുപത്രി സൂപ്രണ്ട് വല്‍സല, ആര്.എം.ഒ എ.എം ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."