HOME
DETAILS

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

  
November 08, 2024 | 2:09 PM

Footballer Survives Heart Attack on Field

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫുട്‌ബോള്‍ കളിച്ചെത്തിയ ഒന്‍പത് വയസ്സുകാരന് ഹൃദയാഘാതം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കരീം ഫാദി അദ് വാന്‍ എന്ന ഒന്‍പത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്. ഫുട്‌ബോള്‍ കളിച്ചെത്തിയ ഉടന്‍ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കരീമിനെ ആര്‍എകെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികള്‍ക്ക് വളരെ അപൂര്‍വമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരീം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അഭാവവും വ്യാപനവുമാണ് കോമയിലേക്ക് നയിച്ചതെന്നും ആര്‍എകെ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യന്‍ കണ്‍സള്‍ട്ടന്റും ഡിപാര്‍ട്ട്‌മെന്റ് തലവനുമായ ഡോ അഹമ്മദ് അതീഖ് വ്യക്തമാക്കി. കരീം ഒന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല, ശ്വസനവും പള്‍സും ഇല്ലായിരുന്നു തുടര്‍ന്ന് ആശുപത്രി ഉടന്‍ തന്നെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കുള്ള മുന്നറിയിപ്പായ 'കോഡ് ബ്ലൂ' പ്രഖ്യാപിച്ചതായി സ്‌പെഷ്യലിസ്റ്റ് അനസ്‌തേഷ്യാളജിസ്റ്റ് രാജീവ് സരസ്വത് പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘം കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സിപിആര്‍) ആരംഭിക്കുകയും, ഡിസി ഷോക്കുകള്‍ ഉപയോഗിച്ചും പിഎഎല്‍എസ് (പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപോര്‍ട്ട്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും ഏകദേശം മണിക്കുറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കരീമിന്റെ ജീവന്‍ രക്ഷിച്ചത്.

ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്‌കൂളില്‍ പോയിത്തുടങ്ങിയെന്ന് കരീമിന്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. അതേസമയം കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനുള്ള ആവേശത്തിലാണ് കരീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവ് പ്രാഥമികശുശ്രൂഷ നല്‍കിയത് ഗുണകരമായെന്നും ഇല്ലെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ഡോ അതീഖ് അറിയിച്ചു.

A 9-year-old football player suffered a heart attack during a match but was miraculously saved, highlighting the importance of prompt medical intervention in sports emergencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  24 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  24 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  24 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  24 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  24 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  24 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  24 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  24 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  24 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  24 days ago