HOME
DETAILS

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

  
Web Desk
November 10, 2024 | 3:57 AM

Qatar Denies Withdrawal from Gaza Ceasefire Mediation Efforts

ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍. പുറത്തു വരുന്ന വാര്‍ത്തകള്‍ കൃത്യമല്ലെന്ന് ഖത്തര്‍ വിദേശകാര്യ അറിയിച്ചു. ഇസ്‌റാഈലും ഹമാസും തമ്മിലെ മധ്യസ്ഥ ശ്രമങ്ങള്‍ താല്‍കാലികമായി തടസ്സപ്പെട്ടു നില്‍ക്കുകയാണെങ്കിലും ഇരു കക്ഷികളും ആത്മാര്‍ഥമായി സന്നദ്ധത അറിയിച്ചാല്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍വിദേശകര്യ വക്താവ് മാജിദ് അല്‍ അന്‍സാരി ശനിയാഴ്ച രാത്രിയില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ പത്തു ദിവസം മുമ്പു നടന്ന ചര്‍ച്ചയില്‍ ഇരു കക്ഷികളും കരാറില്‍ എത്തിയില്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഹമാസിനേയും ഇസ്‌റാഈലിനേയും അറിയിച്ചിരുന്നുവെന്ന് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.  എന്നാല്‍, കാര്യഗൗരവത്തോടെ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥ ദൗത്യത്തില്‍ നിന്നു ഖത്തര്‍ പിന്‍വാങ്ങുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തി ഖത്തര്‍ രംഗത്തെത്തിയത്.

ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫിസ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.

ഹമാസ് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടുവെന്ന തലത്തിലായിരുന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ നല്‍കിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനുമായി അമേരിക്കക്കൊപ്പം സജീവമായ രംഗത്തുള്ള രാജ്യമാണ് ഖത്തര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  2 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  2 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  2 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  2 days ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  2 days ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  2 days ago
No Image

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

Kerala
  •  2 days ago
No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  2 days ago
No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago